Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire

നാഫ്ത പൈപ്പ് ലൈനിനു തീപിടിച്ചു; 20 പേർക്കു പരിക്ക്

ഹാ​​​​ൽ​​​​ദി​​​​യ: പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ൽ നാ​​​​ഫ്ത പൈ​​​​പ്പ് ലൈ​​​​നി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടിത്ത​​​​ത്തി​​​​ൽ 20 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 2.45നാ​​​​ണ് ഹാ​​​​ൽ​​​​ദി​​​​യ പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ​​​​സി​​​​ലെ നാ​​​​ഫ്ത പൈ​​​​പ്പ്‌​​​​ലൈ​​​​നി​​​​ൽ ചോ​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യ​​​​ത്.

12 അ​​​​ഗ്നി​​​​ശ​​​​മ​​​​ന യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ ശ്ര​​​​മി​​​​ച്ചി​​​​ട്ടാ​​​​ണ് തീ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പേ​​​​രും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളാ​​​​ണ്. ഇ​​​​വ​​​​രി​​​​ൽ അ​​​​ഞ്ചു പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ക​​​​ന്പ​​​​നി​​​​യി​​​​ലെ ര​​​​ണ്ട് സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ണ്ട്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

National

നോ​യി​ഡ​യി​ൽ 28 നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: നോ​യി​ഡ സെ​ക്ട​ർ 74-ലെ ​പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. 28 നി​ല​ക​ളു​ള്ള ഫ്ലാ​റ്റി​ന്‍റെ പ​ന്ത്ര​ണ്ടാം നി​ല​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മ​ണി​ക്ക് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഫ്ലാ​റ്റി​ന്‍റെ ജ​ന​ലു​ക​ളി​ൽ നി​ന്നും ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും വ​ൻ​തോ​തി​ൽ തീ​യും പു​ക​യും ഉ​യ​ർ​ന്നു. കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും താ​മ​സ​ക്കാ​രും ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് ഫ​യ​ർ ടെ​ൻ​ഡ​റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. മു​ഴു​വ​ൻ താ​മ​സ​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി കെ​ട്ടി​ടം ഒ​ഴു​പ്പി​ച്ചു.

അ​ടി​യ​ന്തി​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നോ​യി​ഡ പോ​ലീ​സി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​നാ വി​ഭാ​ഗം അ​റി​യി​ച്ചു.

National

സ്വ​കാ​ര്യ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ത്തം: നാ​ല് മ​ര​ണം, 10 പേ​ർ​ക്ക് പ​രി​ക്ക്

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​ർ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ സ്വ​കാ​ര്യ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ല് യാ​ത്ര​ക്കാ​ർ മ​രി​ച്ചു, 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചോ​ട്ടി​ല-​രാ​ജ്കോ​ട്ട് ദേ​ശി​യ​പാ​ത​യി​ൽ സാം​ഗാ​നി​ക്ക് സ​മീ​പം പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നു രാ​ജ്കോ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​ക്ക് പി​ന്നി​ൽ ബ​സ് ഇ​ടി​ച്ചു. കൂ​ട്ടി​യി​ടി​ക്ക് പി​ന്നാ​ലെ ബ​സി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ ഏ​ക​ദേ​ശം 40 പേ​രു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന ​സേ​ന ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​ക്കാ​നാ​യ​ത്.

പ​രി​ക്കേ​റ്റ 10 പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Kerala

ദുരൂഹതയോ! പാർക്ക് ചെയ്തിരുന്ന 2 സ്കൂൾ ബസുകൾ കത്തി നശിച്ചു

തൂക്കുപാലം: ഇടുക്കി കുഴിത്തൊളുവിൽ സ്കൂൾ ബസുകൾക്കു തീപിടിച്ചു. ദീപ ഹൈസ്കൂളിലെ സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്കൂൾ ബസുകൾക്കാണ് തീ പിടിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. എങ്ങനെയാണ് തീ പിടിച്ചതെന്നു വ്യക്തമല്ല.

ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സ്കൂൾ ഗ്രൗണ്ടിലെ സ്റ്റേജിനു സമീപം ബസുകൾ പാർക്ക് ചെയ്യാൻ ഷെഡ് നിർമിച്ചിട്ടുണ്ട്. ഈ ഷെഡിനുള്ളിൽ അടുത്തടുത്തു കിടന്ന ബസുകൾക്കാണ് തീപിടിച്ചത്.

ഫയർഫോഴ്സ് എത്തിയ തീയണയ്ക്കുമ്പോഴേക്കും ബസുകൾ ഏതാണ്ട് പൂർണമായി തന്നെ കത്തി നശിച്ച അവസ്ഥയിലാണ്. അതേസമയം, ഷോർട് സർക്യൂട്ട് എന്നാണ് പ്രാഥമീക നിഗമനം. സ്കൂളിൽ വിവിധ അറ്റകുറ്റപണികളുടെ ഭാഗമായി വെൽഡിംഗ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപ്പൊരി വീണതാകാമെന്നും സംശയിക്കുന്നു. എന്തായാലും നിർത്തിയിട്ടിരുന്ന ബസിൽ തീപിടിച്ചത് ദുരൂഹത ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

NRI

ന്യൂ​യോ​ർ​ക്കി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ങ്ങ​ളി​ൽ മൂ​ന്ന് മ​ര​ണം

ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സി​ലും ക്വീ​ൻ​സി​ലു​മാ​യി ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ഉ​ണ്ടാ​യ ര​ണ്ട് വ​ൻ തീ​പി​ടു​ത്ത​ങ്ങ​ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ്രോ​ങ്ക്സി​ലെ കെ​ട്ടി​ട​ത്തി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. മോ​ട്ടോ ഹാ​വ​നി​ലെ തേ​ർ​ഡ് അ​വ​ന്യൂ​വി​ലു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് വ​ൻ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

തീ ​അ​ണ​ച്ച​തി​ന് പി​ന്നാ​ലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നി​ന്ന് ര​ണ്ടാ​മ​തൊ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു അ​പ്പാ​ർ​ട്ട്‌​മെന്‍റാണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. ക്വീ​ൻ​സി​ലു​ണ്ടാ​യ മ​റ്റൊ​രു തീ​പി​ടിത്ത​ത്തി​ലാ​ണ് മൂ​ന്നാ​മ​ത്തെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ പ്ര​ത്യേ​ക വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ ഈ ​ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഗ്നി​ശ​മ​ന സേ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

National

മണിപ്പുരിൽ തീവ്രവാദികൾ വീടുകൾക്കു തീവച്ചു

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ കാം​​​ജോം​​​ഗ് ജി​​​ല്ല​​​യി​​​ൽ സാ​​​യു​​​ധ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ഗ്രാ​​​മ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ച് വീ​​​ടു​​​ക​​​ൾ​​​ക്കു തീ​​​യി​​​ട്ടു. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​ലാ​​​യ​​​നം ചെ​​​യ്തു. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് നാ​​​ലി​​​ന് ഇ​​​ന്ത്യ-​​​മ്യാ​​​ൻ​​​മ​​​ർ അ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

നാം​​​ലീ, വാം​​​ഗ്‌​​​ലീ, ചോ​​​രോ എ​​​ന്നീ നാ​​​ഗാ ഗ്രാ​​​മ​​​ങ്ങ​​​ളാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ തൊ​​​ട്ട​​​ടു​​​ത്ത വ​​​ന​​​ത്തി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്തു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തി​​​നി​​​ടെ ഒ​​​രു വ​​​യോ​​​ധി​​​ക​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റു.

ആ​​​സാം റൈ​​​ഫി​​​ൾ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സു​​​ര​​​ക്ഷാ​​​സേ​​​ന പ്ര​​​ദേ​​​ശ​​​ത്ത് എ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി.

മ്യാ​​​ൻ​​​മ​​​ർ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കു​​​ക്കി നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​മി (ബ​​​ർ​​​മ), പീ​​​പ്പി​​​ൾ​​​സ് ഡി​​​ഫ​​​ൻ​​​സ് ഫോ​​​ഴ്സ് (പി​​​ഡി​​​എ​​​ഫ്) എ​​​ന്നീ തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് എ​​​ൽ. കീ​​​ഷിം​​​ഗ് എം​​​എ​​​ൽ​​​എ ആ​​​രോ​​​പി​​​ച്ചു.

നാ​​​ഗാ പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​യാ​​​ണ് കീ​​​ഷിം​​​ഗ്. മേ​​​ഖ​​​ല​​​യി​​​ൽ മ​​​ണി​​​പ്പു​​​ർ പോ​​​ലീ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഗ്രാ​​​മീ​​​ണ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​സാം റൈ​​​ഫി​​​ൾ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്നും എം​​​എ​​​ൽ​​​എ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

National

പീ​ഡ​ന പ​രാ​തി​യി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ല്ല; ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് യു​വ​തി

ഗു​രു​ഗ്രാം: പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് അ​തി​ജീ​വി​ത. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം.

ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി​യ യു​വ​തി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ ത​ല​യി​ലൂ​ടെ ഒ​ഴി​ച്ചു. പി​ന്നീ​ട് തീ​പ്പെ​ട്ടി കൈ​യി​ലെ​ടു​ത്ത ഇ​വ​രെ പോ​ലീ​സു​കാ​ർ ത​ട​ഞ്ഞു. തു​ട​ർ​ന്ന് രം​ഗം ശാ​ന്ത​മാ​ക്കി.

ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ഇ​വ​ർ സ്വ​യം വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്തി​രു​ന്നു. പാ​നി​പ്പ​ത്ത് സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നും സെ​ക്ട​ർ 51 പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി നാ​ല് മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടി​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

"പ്ര​തി ഇ​പ്പോ​ഴും സ്വ​ത​ന്ത്ര​മാ​യി വി​ഹ​രി​ക്കു​ക​യാ​ണ്. കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​യാ​ളു​ടെ കു​ടും​ബ​വും ഗു​ണ്ട​ക​ളും എ​ന്നെ​യും കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​നി മ​ര​ണ​മാ​ണ് ഏ​ക പോം​വ​ഴി. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ഞാ​ൻ സി​പി ഓ​ഫീ​സി​ലേ​ക്ക് പോ​കു​ന്നു'.- അ​വ​ർ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

വ​യ​നാ​ട്ടി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി കൂ​ട​ല്‍​ക്ക​ട​വി​ല്‍ വീ​ട്ടി​ല്‍ തീ​പി​ടി​ത്തം. പൂ​നം​കാ​വി​ല്‍ അ​നി​ല്‍ ജോ​സി​ന്‍റെ വീ​ടി​നാ​ണ് തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ തീ ​പി​ടി​ച്ച​ത്.

വീ​ട്ടു​കാ​ര്‍ സി​നി​മ​യ്ക്കു പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ അ​ഗ്നി-​ര​ക്ഷാ​സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്.

നാ​ട്ടു​കാ​രും ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ എ. ​സ​തീ​ഷ്, വി​ശാ​ല്‍ ആ​ഗ​സ്റ്റി​ന്‍, എം.​പി. ര​മേ​ശ്, കെ. ​ര​ജീ​ഷ, സി.​ബി. അ​ഭി​ജി​ത്, ദീ​പ​ത് ലാ​ല്‍, ടി. ​ആ​ന​ന്ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

 ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​ഗ്നി​ബാ​ധ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

International

അ​ധ്യാ​പ​ക​ൻ, മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​ർ; വൈ​റ്റ്ഹൗ​സി​ൽ വെടിവച്ചത് കാ​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ്ഹൗ​സി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​ത​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ വെ​ടി​യു​തി​ർ​ത്ത​ത് കാ​ലി​ഫോ​ർ​ണി​യ​യി​ലെ ടോ​റ​ൻ​സ് സ്വ​ദേ​ശി കോ​ൾ തോ​മ​സ് അ​ല​ൻ(31).

ലി​ങ്ക്ഡ്ഇ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ അ​ല​നെ കു​റി​ച്ചു​ള്ള വി​വ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത് മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​ർ, ഇ​ൻ​ഡി ഗെ​യിം ഡെ​വ​ല​പ്പ​ർ, പാ​ർ​ട്ട് ടൈം ​അ​ധ്യാ​പ​ക​ൻ എ​ന്നി​ങ്ങ​നെ​യാ​ണ്.

കാ​ലി​ഫോ​ർ​ണി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്ന് മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി​യ അ​ല​ൻ, കാ​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി-​ഡൊ​മിം​ഗ്വ​സ് ഹി​ൽ​സി​ൽ നി​ന്ന് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി

ഐ​ജെ​കെ ക​ൺ​ട്രോ​ൾ​സി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നി​യ​ർ, കാ​ൽ​ടെ​ക്കി​ൽ ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ ജോ​ലി​ക​ൾ അ​ല​ൻ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ സി2 ​എ​ഡ്യൂ​ക്കേ​ഷ​നി​ൽ പാ​ർ​ട്ട് ടൈം ​അ​ധ്യാ​പ​ക​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2014ൽ, ​നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​ൻ ല​ബോ​റ​ട്ട​റി​യി​ൽ സ​മ്മ​ർ അ​ണ്ട​ർ ഗ്രാ​ജു​വേ​റ്റ് റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പി​ൽ അ​ല​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഒ​രു സ്വ​ത​ന്ത്ര ഗെ​യിം ഡെ​വ​ല​പ്പ​ര്‍ കൂ​ടി​യാ​ണ്. 'Bohrdom', 'First Law' എ​ന്നീ ഗെ​യി​മു​ക​ള്‍ കോ​ള്‍ തോ​മ​സ് അ​ല​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​വ​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

ആയുധം ഉ​പ​യോ​ഗി​ച്ചു, അപകടകരമായ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചു എ​ന്നി​ങ്ങ​നെ ര​ണ്ട് കു​റ്റ​ങ്ങ​ൾ അ​ല​നെ​തി​രെ ചു​മ​ത്തു​മെ​ന്ന് കൊ​ളം​ബി​യ ഡി​സ്ട്രി​ക്റ്റ് യു​എ​സ് അ​റ്റോ​ർ​ണി ജീ​നൈ​ൻ പി​റോ പ​റ​ഞ്ഞു. അ​ല​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പ്ര​തി​യു​ടെ കൈ​വ​ശം ഒ​രു ഷോ​ട്ട്ഗ​ൺ, ഒ​രു ഹാ​ൻ​ഡ്‌​ഗ​ൺ, നി​ര​വ​ധി ക​ത്തി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം ആ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി വാ​ഷിം​ഗ്ട​ൺ ഡി​സി പോ​ലീ​സ് മേ​ധാ​വി ജെ​ഫ​റി ക​രോ​ൾ പ​റ​ഞ്ഞു.

Kerala

ചു​ട​ല​പ്പ​റ​ന്പാ​യി തു​രു​ത്ത്

തൃ​ശൂ​ർ: ചാ​രം​ മൂ​ടി​യ നി​ല​ത്ത് ചി​ത​റി​ക്കി​ട​ക്കു​ന്ന വെ​ടി​ക്കോ​പ്പ് സാ​മ​ഗ്രി​ക​ൾ. പു​ക​ഞ്ഞു​കൊ​ണ്ടി​രു​ന്ന വ​ന്പ​ൻ മ​ര​ക്കു​റ്റി​ക​ൾ​ക്കും സി​മ​ന്‍റ് ക​ട്ട​കൊ​ണ്ടു കെ​ട്ടി​യ താ​ത്കാ​ലി​ക ​ഷെ​ഡി​നും ചു​റ്റി​ലു​മാ​യി കു​ഴി​മി​ന്നി​ക​ളു​ടെ​യും കൂ​റ്റ​ൻ ഡൈ​ന​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ. ഒ​രു രാ​ത്രി പി​ന്നി​ട്ടി​ട്ടും വി​ട്ടു​മാ​റാ​തെ, ക​ത്തി​ക്ക​രി​ഞ്ഞ മാം​സ​ത്തി​ന്‍റെ​യും വെ​ടി​മ​രു​ന്നി​ന്‍റെ​യും ഗ​ന്ധം.

എ​ല്ലാം ക​ത്തി​യ​മ​ർ​ന്ന​പ്പോ​ൾ ബാ​ക്കി​യാ​യ​തു ക​രി​ഞ്ഞു​ണ​ങ്ങി​യ മ​ര​ങ്ങ​ളും ജോ​ലി​ക്കാ​ർ എ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​സ്ഥി​കൂ​ട​ങ്ങ​ളും​മാ​ത്രം. മു​ണ്ട​ത്തി​ക്കോ​ട് കു​ട്ടം​കു​ളം പാ​ട​ത്തെ ഒ​റ്റ​പ്പെ​ട്ട തു​രു​ത്ത് ഇ​പ്പോ​ൾ ചു​ട​ല​പ്പ​റ​ന്പി​നു തു​ല്യം.ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ൽ രാ​വി​ലെ​ത​ന്നെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​യു​ന്ന​തി​നു ക​ഡാ​വ​ർ നാ​യ്ക്ക​ളെ അ​ട​ക്കം എ​ത്തി​ച്ചു. ഏ​താ​നും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്ന ഇ​ട​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച കോ​ഴി​ക്കോ​ട്ടെ ഐ​ഡി​യ​ൽ റി​ലീ​ഫ് വിം​ഗി​ന്‍റെ സ​ന്ന​ദ്ധ​സേ​വ​ക​രും സ​ഹാ​യി​ച്ചു. ചെ​റി​യ അ​വ​ശി​ഷ്ട​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും മ​റ്റു​ള്ള​വ പാ​ട​ത്തു​നി​ന്നു​മാ​ണു ല​ഭി​ച്ച​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു.

കൊ​ച്ചി സി​റ്റി​യി​ലെ​യും ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സി​ലെ​യും മാ​യ, മ​ർ​ഫി, എ​യ്ഞ്ച​ൽ, എ​ക്സ്പ്ലോ​സീ​വ് വി​ഭാ​ഗ​ത്തി​ന്‍റെ സാ​നി​യ എ​ന്നീ നാ​യ്ക്ക​ൾ ചേ​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. തൊ​ട്ടു​പി​ന്നാ​ലെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബ ഡൈ​വിം​ഗ് സം​ഘം സ​മീ​പ​ത്തെ ര​ണ്ടു കു​ള​ത്തി​ലും കി​ണ​റ്റി​ലും പ​രി​ശോ​ധ​ന തു​ട​ങ്ങി. ഫോ​റ​ൻ​സി​ക് സം​ഘ​ം സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ഇ​വ റീ​ജ​ണ​ൽ മൊ​ബൈ​ൽ ല​ബോ​റ​ട്ട​റി​യി​ലേ​ക്കു മാ​റ്റി. ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ സ്കൂ​ബ സം​ഘം തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കേ​ടു​പ​റ്റി​യ വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ജ​ന​ൽ​ച്ചി​ല്ലു​ക​ളാ​ണ് ഏ​റെ​യും ത​ക​ർ​ന്ന​ത്.

SUNDAY DEEPIKA

ചരിത്രം തമസ്കരിച്ച സമരാഗ്നി

കേ​ര​ള​ത്തി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ച വ​നി​ത​ക​ളി​ലെ മു​ൻ​നി​ര​ക്കാ​രി. അ​ധ്യാ​പ​ന​വൃ​ത്തി വേ​ണ്ടെ​ന്നു​വ​ച്ച് പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ര​മു​ഖ​ങ്ങ​ളി​ലേ​ക്ക് ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്ത ധീ​ര​വ​നി​ത... അവർ ചരിത്രത്തിൽ അടയാളപ്പെടാതെ പോയത് എന്തുകൊണ്ടാവാം...

1937 ജ​നു​വ​രി. തി​രു​വി​താം​കൂ​ർ ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​നു​ശേ​ഷം ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ഹാ​ത്മാ​ഗാ​ന്ധി തി​രു​വ​ന​ന്ത​പു​ര​ത്തു വ​ന്ന സ​മ​യം. പൊ​തു​യോ​ഗം ക​ഴി​ഞ്ഞ് അ​തി​ഥി​മ​ന്ദി​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ തി​ര​ക്കു​ക​ളി​ൽ​നി​ന്നൊ​ഴി​ഞ്ഞ് ആ​രും ശ്ര​ദ്ധി​ക്കാ​ത്ത ഒ​രു മൂ​ല​യി​ൽ ക്ഷീ​ണി​ത​യാ​യ ഒ​രു സ്ത്രീ​യി​രി​ക്കു​ന്നു. ആ ​ഭാ​ഗ​ത്തേ​ക്കു വി​ര​ൽ​ചൂ​ണ്ടി ഗാ​ന്ധി​ജി ചോ​ദി​ച്ചു: ആ​രാ​ണ് അ​വി​ടെ?

"അ​ത് കാ​ർ​ത്യാ​യ​നി അ​മ്മ...' ച​ങ്ങ​നാ​ശേ​രി പ​ര​മേ​ശ്വ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. ഗാ​ന്ധി​ജി അ​വ​രെ വി​ളി​ച്ച് അ​ടു​ത്തി​രു​ത്തി ചോ​ദി​ച്ചു: "ഖാ​ദി പ്ര​വ​ർ​ത്ത​ന​മൊ​ക്കെ എ​ങ്ങ​നെ​യി​രി​ക്കു​ന്നു?...'

അ​വ​രൊ​ന്നു പ​രി​ഭ്ര​മി​ച്ച് അ​ല്പ​നേ​രം ഒ​ന്നും മി​ണ്ടാ​തെ​നി​ന്നു...
പി​ന്നീ​ടു ന​ട​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് പോ​കും​മു​ന്പ് ആ​രാ​ണ് കാ​ർ​ത്യാ​യ​നി അ​മ്മ എ​ന്ന​റി​യാം.

കേ​ര​ള​ത്തി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ച വ​നി​ത​ക​ളി​ലെ മു​ൻ​നി​ര​ക്കാ​രി. അ​ധ്യാ​പ​ന​വൃ​ത്തി വേ​ണ്ടെ​ന്നു​വ​ച്ച് ബ്രിട്ടീഷ്‌വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ര​മു​ഖ​ങ്ങ​ളി​ലേ​ക്ക് ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്ത ധീ​ര​വ​നി​ത... ഗാ​ന്ധി​ജി​യു​ടെ ആ​ഹ്വാ​ന​മു​ൾ​ക്കൊ​ണ്ട് കേ​ര​ള​ത്തി​ൽ ഉ​പ്പു​സ​ത്യ​ഗ്ര​ഹ​ത്തി​നും നി​യ​മ​ലം​ഘ​ന സ​മ​ര​ങ്ങ​ൾ​ക്കും ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ​ത്തി​നും നേ​തൃ​ത്വം​ന​ൽ​കു​ക​യും,

നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളാ​ൻ നി​യ​മ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി അ​ഭി​ഭാ​ഷ​ക​യാ​വു​ക​യും ചെ​യ്ത വ​നി​ത... എ​ന്നാ​ൽ മു​ക്കാ​പ്പു​ഴ കാ​ർ​ത്യാ​യ​നി അ​മ്മ എ​ന്ന​റി​യ​പ്പെ​ട്ട എം. ​കാ​ർ​ത്യാ​യ​നി അ​മ്മ​യു​ടെ പേ​ര് ച​രി​ത്ര​ത്തി​ൽ​നി​ന്ന് ബ​ഹി​ഷ്ക​രി​ക്ക​പ്പെ​ട്ടു. സ​മ​ര​മു​ഖ​ങ്ങ​ളി​ൽ ജ്വ​ലി​ച്ച അ​വ​ർ കേ​ര​ള​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലും സ്ത്രീ​മു​ന്നേ​റ്റ ച​രി​ത്ര​ത്തി​ലും കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടാ​തെ​പോ​യി.

ഗാ​ന്ധി​ദ​ർ​ശ​ന​ങ്ങ​ളു​ടെ തി​ള​ക്കം

തൃ​ശൂ​ർ ന​ഗ​ര​ത്തി​ന​ടു​ത്ത പൂ​ങ്കു​ന്ന​ത്ത് പു​ല്ലാ​ട്ട് ഗോ​വി​ന്ദ​മേ​നോ​ന്‍റെ​യും മു​ക്കാ​പ്പു​ഴ ക​ല്യാ​ണി​യ​മ്മ​യു​ടെ​യും മ​ക​ളാ​യി 1907ലാ​ണ് കാ​ർ​ത്യാ​യ​നി ജ​നി​ച്ച​ത്. തൃ​ശൂ​ർ വി​ക്ടോ​റി​യ ജൂ​ബി​ലി ഗേ​ൾ​സ് സ്കൂ​ളി​ലും (ഇ​പ്പോ​ൾ മോ​ഡ​ൽ ഗേ​ൾ​സ് സ്കൂ​ൾ) എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലു​മാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. 1927ൽ ​ജീ​വ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി​യ കാ​ർ​ത്യാ​യ​നി പി​ന്നീ​ട് കൊ​ച്ചി ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വീ​സി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പൂ​ർ​വ വി​ദ്യാ​ല​യ​മാ​യ തൃ​ശൂ​ർ വി​ക്ടോ​റി​യ ജൂ​ബി​ലി സ്കൂ​ളി​ൽ​ത്ത​ന്നെ കാ​ർ​ത്യാ​യ​നി നി​യ​മി​ത​യാ​യി.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ദ​ർ​ശ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​യാ​യ കാ​ർ​ത്യാ​യ​നി ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ലേ​ക്കു ക​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. 1928ൽ ​ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ച​ർ​ക്ക​യു​ടെ​യും ഖാ​ദി​യു​ടെ​യും പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

മ​ണി​ക​ണ്ഠ​നാ​ൽ​ത്ത​റ​യി​ലെ പ്ര​സം​ഗം

സി​വി​ൽ നി​യ​മ​ലം​ഘ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1930 ൽ ​ഗാ​ന്ധി​ജി ആ​രം​ഭി​ച്ച ഉ​പ്പു​സ​ത്യ​ഗ്ര​ഹം കാ​ർ​ത്യാ​യ​നി അ​മ്മ​യെ ആ​വേ​ശ​ഭ​രി​ത​യാ​ക്കി. മ​ദ്യ​നി​രോ​ധ​നം, വി​ദേ​ശ​വ​സ്ത്ര ബ​ഹി​ഷ്ക​ര​ണം എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​യാ​യി. 1930 മേ​യ് അ​ഞ്ചി​ന് ഗാ​ന്ധി​ജി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ മ​ണി​ക​ണ്ഠ​നാ​ൽ​ത്ത​റ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ, പൂ​ർ​ണ​ഹൃ​ദ​യ​ത്തോ​ടെ രാ​ഷ്ട്ര​സേ​വ​ന​ത്തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങാ​ൻ ജ​ന​ങ്ങ​ളെ ആ​ഹ്വാ​നം​ചെ​യ്ത് കാ​ർ​ത്യാ​യ​നി അ​മ്മ ഉ​ജ്വ​ല​മാ​യ ഒ​രു പ്ര​സം​ഗം ന​ട​ത്തി.

ശ്രോ​താ​ക്ക​ൾ ആ​വേ​ശ​ഭ​രി​ത​രാ​യി. ഒ​ര​ധ്യാ​പി​ക നി​യ​മ​ലം​ഘ​ന​ത്തെ അ​നു​കൂ​ലി​ച്ച് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ച​ത് ച​ർ​ച്ചാ​വി​ഷ​യ​മാ​യി. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. കാ​ർ​ത്യാ​യ​നി അ​മ്മ​യ്ക്ക് താ​ക്കീ​തും ര​ണ്ടുവ​ർ​ഷം പ്ര​മോ​ഷ​ൻ ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വും ഡ​യ​റ​ക്ട​റി​ൽ​നി​ന്ന് ല​ഭി​ച്ചു. ഇ​ത് തി​ക​ഞ്ഞ അ​നീ​തി​യാ​ണെ​ന്നു​റ​പ്പി​ച്ച് ആ ​ധീ​ര​വ​നി​ത ജോ​ലി​ രാ​ജി​വ​ച്ച് ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി തു​ട​ർ​ന്നു.

കോ​ഴി​ക്കോ​ട്ടേ​ക്ക്

രാ​ജ്യ​മൊ​ട്ടാ​കെ നി​യ​മ​ലം​ഘ​ന സ​മ​ര​ങ്ങ​ൾ ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭ​ങ്ങ​ളാ​യി പ​രി​വ​ർ​ത്ത​ന​പ്പെ​ട്ട കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ബ്രി​ട്ടീ​ഷ് സേ​ന​യു​ടെ ക്രൂ​ര​മ​ർ​ദ​ന​ങ്ങ​ൾ​ക്കി​ര​യാ​യി. ജ​യി​ലു​ക​ൾ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞു. ബ്രി​ട്ടീ​ഷ്‌​വി​രു​ദ്ധ സ​മ​ര​ങ്ങ​ൾ നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ൽ വേ​ണ്ടെ​ന്നും ബ്രി​ട്ടീ​ഷ് ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​തി​യെ​ന്നും ഗാ​ന്ധി​ജി​യു​ടെ നി​ർ​​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ മ​ല​ബാ​റി​ലാ​ണ് സ​മ​രം ശ​ക്ത​മാ​യി​രു​ന്ന​ത്.

കോ​ഴി​ക്കോ​ടും പ​യ്യ​ന്നൂ​രു​മാ​യി​രു​ന്നു പ്ര​ധാ​ന സ​മ​ര​മു​ഖ​ങ്ങ​ൾ. കെ. ​കേ​ള​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ്പു​സ​ത്യ​ഗ്ര​ഹ​വും നി​യ​മ​ലം​ഘ​ന സ​മ​ര​ങ്ങ​ളും മ​ല​ബാ​റി​ൽ തു​ട​ർ​ന്നു​പോ​ന്നു. നി​യ​മ​ലം​ഘ​ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ കാ​ർ​ത്യാ​യ​നി അ​മ്മ കോ​ഴി​ക്കോ​ട്ടെ​ത്തി. അ​വി​ടെ മ​ഹി​ളാ സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​ത​ത്വം​ന​ൽ​കി​യ അ​വ​ർ സ​മ​ര​മു​ഖ​ത്ത് മു​ന്നി​ട്ടി​റ​ങ്ങു​വാ​ൻ വ​നി​ത​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി.

സ​മ​ര​മു​ഖം, ജ​യി​ല​റ

ബോം​ബെ​യി​ലെ വ​നി​താ സ​ത്യ​ഗ്ര​ഹി​ക​ളോ​ട് പോ​ലീ​സ് ന​ട​ത്തി​യ ക്രൂ​ര​ത​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ൻ കോ​ഴി​ക്കോ​ടു​ള്ള വ​നി​താ നേ​താ​ക്ക​ൾ മു​ന്നി​ട്ടി​റ​ങ്ങി. 1930 ന​വം​ബ​ർ 16ന് ​ഒ​രു ജാ​ഥ സം​ഘ​ടി​പ്പി​ക്കു​വാ​ൻ അ​വ​ർ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ ജാ​ഥ​ക​ൾ ന​ട​ത്തു​ന്ന​തും യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും വി​ല​ക്കി​ക്കൊ​ണ്ട് ത​ലേ​ദി​വ​സം ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വെ​ത്തി.

എം. ​കാ​ർ​ത്യാ​യ​നി അ​മ്മ, മി​സി​സ് കെ. ​മാ​ധ​വ​ൻ നാ​യ​ർ, എ.​വി. കു​ട്ടി​മാ​ളു അ​മ്മ, കെ.​ഇ. ശാ​ര​ദ, ടി. ​നാ​രാ​യ​ണി അ​മ്മ, ഇ. ​നാ​രാ​യ​ണി​ക്കു​ട്ടി അ​മ്മ, മി​സി​സ് ടി.​വി. സു​ന്ദ​ര അ​യ്യ​ർ, ഗ്രേ​സി ആ​രോ​ൺ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ നി​ശ്ച​യി​ച്ച ദി​വ​സം​ത​ന്നെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ വ​നി​താ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. അ​തി​രാ​വി​ലെ നേ​താ​ക്ക​ൾ കോ​ഴി​ക്കോ​ട് ത​ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള വെ​ർ​ക്കോ​ട്ട് ഭ​വ​ന​ത്തി​ൽ ഖാ​ദി ധ​രി​ച്ച് ഒ​ത്തു​കൂ​ടി.

മു​ന്നി​ലു​ള്ള റോ​ഡി​ൽ കാ​ലി​ക്ക​ട്ട് പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ർ​ക്കോ​ട്ട് ഭ​വ​ന​ത്തി​ലെ നാ​രാ​യ​ണി അ​മ്മ​യും അ​വ​രു​ടെ വൃ​ദ്ധ​യാ​യ അ​മ്മ​യും നി​യ​മ​ലം​ഘ​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന യു​വ​തി​ക​ളെ അ​നു​ഗ്ര​ഹി​ച്ചു. ത്രി​വ​ർ​ണ പ​താ​ക​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ജാ​ഥ​യാ​യി വ​നി​ത​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് അ​വ​രെ ത​ട​ഞ്ഞു. ജാ​ഥാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഒ​രു ബാ​ലി​ക​യു​ണ്ടാ​യി​രു​ന്നു. ടി.​വി. സു​ന്ദ​ര​യ്യ​രു​ടെ മ​ക​ൾ ജ​യ​ല​ക്ഷ്മി. ത്രി​വ​ർ​ണ​പ​താ​ക​യു​മേ​ന്തി ആ ​പ​ന്ത്ര​ണ്ടു​കാ​രി മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം ധീ​ര​ത​യോ​ടെ മു​ന്നോ​ട്ടു നീ​ങ്ങി.

ജ​യ​ല​ക്ഷ്മി​യു​ടെ കൈ​ക​ളി​ൽ​നി​ന്ന് ത്രി​വ​ർ​ണ​പ​താ​ക പി​ടി​ച്ചു​വാ​ങ്ങാ​ൻ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്ര​മി​ച്ചു. എ​ന്നാ​ൽ നി​ർ​ഭ​യ​യാ​യ ആ ​പെ​ൺ​കു​ട്ടി പ​റ​ഞ്ഞു- ""ഞാ​ൻ ഇ​ത് കൈ​വി​ടി​ല്ല''. വി​ദ്യാ​ർ​ഥി​നി​യാ​യ ജ​യ​ല​ക്ഷ്മി​യേ​യും എം. ​കാ​ർ​ത്യാ​യ​നി അ​മ്മ അ​ട​ക്ക​മു​ള്ള വ​നി​താ നേ​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ‌‌‌ ചെ​യ്ത് കോ​ഴി​ക്കോ​ട് സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

മു​ദ്രാ​വാ​ക്യ​ങ്ങ​ളും ജ​യ് വി​ളി​ക​ളു​മാ​യി വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ജ​യ​ല​ക്ഷ്മി​യെ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് വി​ട്ട​യ​ച്ചു. കേ​ര​ള​ത്തി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ്ത്രീ​ക​ൾ അ​റ​സ്റ്റ് വ​രി​ച്ച ആ​ദ്യ സം​ഭ​വ​മാ​യി​രു​ന്നു ഇ​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​റ​സ്റ്റ് വ​രി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പെ​ൺ​കു​ട്ടി​യാ​ണ് ജ​യ​ല​ക്ഷ്മി.

കാ​ർ​ത്യാ​യ​നി അ​മ്മ, നാ​രാ​യ​ണി​ക്കു​ട്ടി അ​മ്മ, ഗ്രേ​സി ആ​രോ​ൺ, കു​മ്മി​ക്കാ​വ് അ​മ്മ, അ​മ്മു​ക്കു​ട്ടി അ​മ്മ എ​ന്നി​വ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. കാ​ർ​ത്യാ​യ​നി അ​മ്മ ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രെ​യും താ​ക്കീ​ത് ന​ൽ​കി മ​ജി​സ്ട്രേ​റ്റ് വി​ട്ട​യ​ച്ചു.

ന​ല്ല​ന​ട​പ്പി​ന് ജാ​മ്യ​ത്തു​ക ന​ൽ​കാ​ൻ മ​ജി​സ്ട്രേ​റ്റ് കാ​ർ​ത്യാ​യ​നി അ​മ്മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​വ​ര​തി​നു ത​യാ​റാ​യി​ല്ല. ര​ണ്ടു മാ​സ​ത്തെ ത​ട​വാ​യി​രു​ന്നു ശി​ക്ഷ. വി​ധിപ്ര​സ്താ​വ​ന​യി​ൽ മ​ജി​സ്ട്രേ​റ്റ് ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ടു: ""മ​ല​ബാ​റി​ലെ സ്ത്രീ​ക​ൾ രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. അ​വ​ർ വീ​ണ്ടും അ​ങ്ങ​നെ ചെ​യ്യി​ല്ലെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.''

ആ​ദ്യ ജ​യി​ൽ​വാ​സ​ത്തി​നുശേ​ഷം പു​റ​ത്തി​റ​ങ്ങി​യ കാ​ർ​ത്യാ​യ​നി അ​മ്മ കോ​ഴി​ക്കോ​ട്, നി​യ​മ​ലം​ഘ​ന സ​മ​ര​പ​രി​പാ​ടി​ക​ളും മ​ഹി​ളാ സ​മാ​ജം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി. ഗാ​ന്ധി-​ഇ​ർ​വി​ൻ ഉ​ട​മ്പ​ടി​യെ തു​ട​ർ​ന്ന് കേ​ര​ള പ്ര​വി​ശ്യ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി 1931 മാ​ർ​ച്ച് 15ന് ​കോ​ഴി​ക്കോ​ട്ട് ഒ​രു നേ​തൃ​യോ​ഗം വി​ളി​ച്ചു​കൂ​ട്ടി. കെ. ​കേ​ള​പ്പ​ൻ പ്ര​സി​ഡ​ന്‍റാ​യി പു​തി​യ കെ​പി​സി​സി നി​ല​വി​ൽ​വ​ന്നു. കേ​ള​പ്പ​നു പു​റ​മേ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി കെ. ​മാ​ധ​വ​നാ​ർ (സെ​ക്ര​ട്ട​റി), ടി.​വി. സു​ന്ദ​ര​യ്യ​ർ (ട്ര​ഷ​റ​ർ), പി.​കെ. കു​ഞ്ഞു​കൃ​ഷ്ണ മേ​നോ​ൻ, കു​റൂ​ർ നീ​ല​ക​ണ്ഠ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, സി.​എ​ച്ച്. ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ, മു​ഹ​മ്മ​ദ് അ​ബ്ദു റ​ഹ്‌മാ​ൻ, എം. ​കാ​ർ​ത്യാ​യ​നി അ​മ്മ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കെ​പി​സി​സി പ്ര​വ​ർ​ത്ത​ക​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​വ​നി​ത കാ​ർ​ത്യാ​യ​നി അ​മ്മ​യാ​ണ്.

1932 ജ​നു​വ​രി​യി​ൽ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് നി​യ​മ​ലം​ഘ​നം ന​ട​ത്തി പ്ര​സം​ഗി​ച്ച​തി​ന് കാ​ർ​ത്യാ​യ​നി അ​മ്മ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. വെ​ല്ലൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ആ​റു മാ​സം അ​വ​ർ ശി​ക്ഷ​യ​നു​ഭ​വി​ച്ചു.

ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ​ത്തി​ൽ

ര​ണ്ടാം ജ​യി​ൽ​വാ​സ​ത്തി​നു​ശേ​ഷം തൃ​ശൂ​രി​ൽ മ​ട​ങ്ങി​യെ​ത്തി​യ കാ​ർ​ത്യാ​യ​നി അ​മ്മ പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ക​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന നേ​താ​ക്ക​ളി​ലൊ​രാ​ളാ​യി ഉ​യ​ർ​ന്നു​വ​രി​ക​യും ചെ​യ്തു. കെ. ​കേ​ള​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹം ന​ട​ക്കു​ന്ന​ കാലമാണ്. സ​ത്യ​ഗ്ര​ഹ സ​മ​ര​പ​രി​പാ​ടി​ക​ളി​ലും കേ​ള​പ്പ​ന്‍റെ ഉ​പ​വാ​സ​ത്തെതു​ട​ർ​ന്ന് ന​ട​ന്ന റ​ഫ​റ​ണ്ട​ത്തി​ലും അ​വ​ർ സ​വി​ശേ​ഷ​മാ​യ പ​ങ്കു​വ​ഹി​ച്ചു. 1932 സെ​പ്റ്റം​ബ​ർ 29ന് ​ഗു​രു​വാ​യൂ​ർ ബോ​ർ​ഡ് ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ന​ട​ന്നു. ഈ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​ത്യാ​യ​നി അ​മ്മ പ​ങ്കെ​ടു​ക്കു​ക​യും ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു. 1932 ന​വം​ബ​റി​ൽ ന​ട​ന്ന പൊ​ന്നാ​നി അ​യി​ത്തോ​ച്ചാ​ട​ന സ​മ്മേ​ള​നത്തി​ലും കാ​ർ​ത്യാ​യ​നി അ​മ്മ പ​ങ്കെ​ടു​ത്തി​രു​ന്നു.

നി​യ​മ​പ​ഠ​ന​ത്തി​ലേ​ക്ക്

ഗാ​ന്ധി​ജി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന കാ​ർ​ത്യാ​യ​നി അ​മ്മ തൃ​ശൂ​രി​ൽ ഗ്രാ​മ സ​മു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി. ജ​യി​ൽ​വാ​സ​വും അ​ല​ച്ചി​ലു​ക​ളു​മൊ​ക്കെ​യാ​യി അ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. മ​ദ്രാ​സ് ലോ ​കോ​ള​ജി​ൽ​ചേ​ർ​ന്ന് നി​യ​മം പ​ഠി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ത്തി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട കാ​ര​ണ​ത്താ​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ൽ ചേ​ർ​ന്ന് പ​ഠ​ന​മാ​രം​ഭി​ച്ചു. ഈ ​സ​മ​യ​ത്താ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ അ​ഞ്ചാം കേ​ര​ള​സ​ന്ദ​ർ​ശ​നം. അ​ന്ന​ത്തെ കൂ​ടി​ക്കാ​ഴ്ച​യാ​ണ് തു​ട​ക്ക​ത്തി​ൽ ക​ണ്ട​ത്. അ​തേ​ക്കു​റി​ച്ച് കാ​ർ​ത്യാ​യ​നി അ​മ്മ പി​ന്നീ​ടെ​ഴു​തി​യ​തി​ങ്ങ​നെ:

1937 ജ​നു​വ​രി​യി​ൽ തി​രു​വി​താം​കൂ​ർ ക്ഷേ​ത്ര​പ്ര​വേ​ശ​ന​വി​ളം​ബ​രം സം​ബ​ന്ധി​ച്ച ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ഹാ​ത്മാ​ഗാ​ന്ധി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. അ​ന്ന് ശ​രീ​ര​സു​ഖ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഗ്രാ​മോ​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​വും മ​റ്റും നി​ർ​ത്തി​വ​ച്ച് ഞാ​ൻ അ​വി​ടെ ലാ ​കോ​ള​ജി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ജി​യെ ഈ ​വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ല. ചോ​ദി​ച്ചാ​ൽ സ​മ്മ​തി​ക്കി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. അ​നു​സ​ര​ണ​ക്കേ​ടി​നു ഞാ​ൻ ഒ​രു​ക്ക​വു​മ​ല്ല...

പൊ​തു​യോ​ഗ​മെ​ല്ലാം ക​ഴി​ഞ്ഞ് ഗാ​ന്ധി​ജി അ​തി​ഥി​മ​ന്ദി​ര​ത്തി​ലെ​ത്തി. കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യി ച​ർ​ച്ച​തു​ട​ങ്ങി. ഞാ​ൻ ആ​രും കാ​ണാ​തെ ഒ​രു മൂ​ല​യി​ൽ ഇ​രി​പ്പാ​യി. ആ ​ഭാ​ഗ​ത്തേ​ക്കു വി​ര​ൽ ചൂ​ണ്ടി​ക്കൊ​ണ്ട് "ആ​രാ​ണ് അ​വി​ടെ?’ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഞാ​ൻ പ​രു​ങ്ങ​ലി​ലാ​യി. ദേ​ഹ​മാ​സ​ക​ലം വി​യ​ർ​ത്തു. മ​റു​പ​ടി പ​റ​യാ​ൻ നാ​വു പൊ​ങ്ങി​യി​ല്ല. കു​റ്റം​ചെ​യ്ത കു​ട്ടി​യെ​പ്പോ​ലെ ഞാ​ൻ മി​ഴി​ച്ചു​നി​ന്നു...

"അ​ത് കാ​ർ​ത്യാ​യ​നി​യ​മ്മ' ച​ങ്ങ​നാ​ശേ​രി പ​ര​മേ​ശ്വ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. ഗാ​ന്ധി​ജി എ​ന്നെ വി​ളി​ച്ച് അ​ടു​ത്തി​രു​ത്തി. "ഖാ​ദി​പ്ര​വ​ർ​ത്ത​ന​മൊ​ക്കെ എ​ങ്ങ​നെ​യി​രി​ക്കു​ന്നു?’ എ​ന്നും മ​റ്റും ചോ​ദ്യ​മാ​യി. ഞാ​ൻ എ​ന്തു പ​റ​യും!... ച​ങ്ങ​നാ​ശേ​രി പ​റ​ഞ്ഞു: "കാ​ർ​ത്യാ​യ​നി​യ​മ്മ ഇ​പ്പോ​ൾ ഇ​വി​ടെ ലാ​കോ​ളജി​ൽ പ​ഠി​ക്കു​ക​യാ​ണ്.’

ഞാ​ൻ ഗാ​ന്ധി​ജി​യോ​ടു തു​റ​ന്നു പ​റ​ഞ്ഞു: "എ​ന്‍റെ ശ​രീ​ര​സ്ഥി​തി ഖാ​ദി​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല'.

ഇ​തു കേ​ട്ട​തും ഗാ​ന്ധി​ജി പ​റ​ഞ്ഞു: "ഓ, ​ശ​രി. ഈ ​ശ​രീ​ര​സ്ഥി​തി നി​ന്നെ നി​യ​മ​പ​ഠ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്നു​ണ്ട് അ​ല്ലേ?’ ആ ​സ്വ​ര​ത്തി​ൽ കോ​പ​വും അ​സ്വാ​ര​സ്യ​വും നി​റ​ഞ്ഞു​നി​ന്നു. ഞാ​ൻ ഒ​ന്നു പ​രു​ങ്ങി പ​റ​ഞ്ഞു: "ചി​ല​പ്പോ​ൾ ക്ലാ​സി​ൽ പോ​കും. ബാ​ക്കി സ​മ​യം കി​ട​ക്ക​യി​ൽ കി​ട​ന്നു​കൊ​ണ്ടു പു​സ്ത​കം വാ​യി​ക്കും...’
"ഇ​ത്ര​യും ക​ഷ്ട​പ്പെ​ട്ട് നീ ​എ​ന്തി​നു നി​യ​മം പ​ഠി​ക്കു​ന്നു? പ്രാ​ക്ടീ​സ് ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​മു​ണ്ടോ?’

"നി​യ​മ​ത്തി​ൽ എ​ന്തു​ണ്ട് എ​ന്ന​റി​യ​ണം ഇ​പ്പോ​ൾ അ​തു മാ​ത്ര​മാ​ണ് എ​ന്‍റെ ഉ​ദ്ദേ​ശ്യം.’
ഗാ​ന്ധി​ജി​യു​ടെ ശാ​ന്ത​ഗം​ഭീ​ര​വും ഫ​ലി​ത​ഭാ​സു​ര​വു​മാ​യ സ്വ​രം: "നീ ​പ​രീ​ക്ഷ പാ​സാ​യ​തി​നു​ശേ​ഷം പ്രാ​ക്ടീ​സ് ചെ​യ്യു​മോ ഇ​ല്ല​യോ എ​ന്നു ഞാ​ൻ നോ​ക്കി​യി​രി​ക്കും. അ​പ്പോ​ൾ കാ​ണാം...’’

നി​യ​മപ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കാ​ർ​ത്യാ​യ​നി അ​മ്മ തൃ​ശൂ​രി​ൽ പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചു. ഇ. ​ഇ​ക്ക​ണ്ട​വാ​ര്യ​ർ, സി. ​അ​ച്യു​ത​മേ​നോ​ൻ, സി.​എ. ഔ​സേ​ഫ്, സി.​
ആ​ർ. ഇ​യ്യു​ണ്ണി എ​ന്നി​വ​ർ​ക്കൊ​പ്പം കാ​ർ​ത്യാ​യ​നി അ​മ്മ​ തൃ​ശൂ​ർ കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്നു. നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദ​മാ​യി കോ​ട​തിമു​റി​ക​ളി​ൽ അവർ ജ്വ​ലി​ച്ചു.

വാ​ക്കു​ക​ൾ ജ്വ​ലി​ച്ച "സ​ർ​വോ​ദ​യ'

1945ലാ​യി​രു​ന്നു കാ​ർ​ത്യാ​യ​നി അ​മ്മ​യു​ടെ വി​വാ​ഹം. അ​ഖി​ലേ​ന്ത്യാ ച​ർ​ക്ക സം​ഘ​ത്തി​ന്‍റെ ത​മി​ഴ്നാ​ട് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ൻ. രാ​മ​സ്വാ​മി ആ​യി​രു​ന്നു ഭ​ർ​ത്താ​വ്. തൃ​ശൂ​രി​ലെ പ്രാ​ക്ടീ​സ് ഉ​പേ​ക്ഷി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ ത​ഞ്ചാ​വൂ​രി​ലെ ശ്രീ​നി​വാ​സ​പു​ര​ത്ത് കാ​ർ​ത്യാ​യ​നി അ​മ്മ ഖാ​ദി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ർ​വോ​ദ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ്യാ​പൃ​ത​യാ​യി.

1974ൽ ​തൃ​ശൂ​രി​ൽ മ​ട​ങ്ങി​യെ​ത്തി ഭ​ർ​ത്താ​വി​നെ​പ്പം "സ​ർ​വോ​ദ​യ' എ​ന്ന ഇം​ഗ്ലീ​ഷ് മാ​സി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ, സ്ത്രീ ​സ​മു​ദ്ധാ​ര​ണം, സാ​മൂ​ഹി​ക നീ​തി, പൗ​ര​ബോ​ധം എ​ന്നി​ങ്ങ​നെ വി​വി​ധ ആ​ശ​യ​ധാ​ര​ക​ൾ മാ​സി​ക​യി​ലൂ​ടെ വി​നി​മ​യം ചെ​യ്യ​പ്പെ​ട്ടു. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം 1980 വ​രെ കാ​ർ​ത്യാ​യ​നി അ​മ്മ ഒ​റ്റ​യ്ക്ക് "സ​ർ​വോ​ദ​യ' മാ​സി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

നാ​ടി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ ഈ ​ധീ​ര​വ​നി​ത​യു​ടെ ജീ​വി​തം ത​ല​മു​റ​ക​ൾ​ക്ക് പാ​ഠ​വും പ്ര​ചോ​ദ​ന​വു​മാ​ണ്. ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ച്ച അ​വ​ർ അ​ധി​കാ​ര​ത്തി​ന്‍റെ​യും അം​ഗീ​കാ​ര​ത്തി​ന്‍റെ​യും പി​ന്നാ​ലെ പോ​യി​ല്ല. 1951ൽ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ർ വി​സ​മ്മ​തി​ച്ചു.

സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ​ക്കി​ട​യി​ൽ​പോ​ലും സ്വാ​ത​ന്ത്ര്യ​സ​മ​ര പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ കാ​ർ​ത്യാ​യ​നി അ​മ്മ ത​യാ​റാ​യി​ല്ല. ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ൽ സ​മ​രാ​ഗ്നി​യാ​യി ജ്വ​ലി​ച്ച എം. ​കാ​ർ​ത്യാ​യ​നി അ​മ്മ, പ​ക്ഷേ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ അ​ട​യാ​ള​പ്പെ​ട്ടി​ല്ല. സ്വ​ന്തം നാ​ട്ടി​ൽ അ​വ​ർ​ക്കൊ​രു സ്മാ​ര​കം ഉ​യ​ർ​ന്നു​മി​ല്ല.

 അവലംബം: ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്‍റ് ഇൻ കേരള (വോള്യം2),
പ്രഫ. പി.കെ.കെ. മേനോൻ

 

Kerala

ഡോക്ടറുടെ കാ​​​​ര്‍ ക​​​​ത്തി​​ച്ച മുൻ ജീവനക്കാരൻ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ര്‍: കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് മു​​​​ന്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ൽ ഡോ. ​​വി.​​​​ആ​​​​ര്‍. ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ കാ​​​​ര്‍ പെ​​​​ട്രോ​​​​ള്‍ ഒ​​​​ഴി​​​​ച്ചു ക​​​​ത്തി​​​ക്കുന്നതിനിടെ പൊ​​​​ള്ള​​​​ലേ​​​​റ്റ് മു​​​​ന്‍​ ജീവനക്കാരൻ മ​​​​രി​​​​ച്ചു. കി​​​​ളി​​​​രൂ​​​​ര്‍ ആ​​​​മ്പ​​​​ക്കു​​​​ഴി​​​​യി​​​​ല്‍ ചെ​​​​ല്ല​​​​പ്പ​​​​ന്‍ (88) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 7.30 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ന് സ​​​​മീ​​​​പം ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ര്‍ പെ​​​​ട്രോ​​​​ള്‍ പ​​​​മ്പി​​​​ന് എ​​​​തി​​​​ര്‍​വ​​​​ശ​​​​ത്തു​​​​ള്ള അ​​​​ഞ്ചേ​​​​രി ഗാ​​​​ര്‍​ഡ​​​​ന്‍​സി​​​​ല്‍ ഡോ.​​​​വി.​​​​ആ​​​​ര്‍. ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്ത് പാ​​​​ര്‍​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​റാ​​​​ണ് ചെ​​​​ല്ല​​​​പ്പ​​​​ന്‍ ക​​​​ത്തി​​​​ച്ച​​​​ത്. തീ​​​​യി​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​യാ​​​​ള്‍​ക്കു പൊ​​​​ള്ള​​​​ലേ​​​​റ്റു.​​​​

തീ​​​​യു​​​​ടെ ചൂ​​​​ട് കൊ​​​​ണ്ട് വീ​​​​ടി​​​​ന്‍റെ മു​​​​ന്‍​ഭാ​​​​ഗ​​​​ത്തെ ജ​​​​ന​​​​ല്‍ ചി​​​​ല്ലു​​​​ക​​​​ളും ത​​​​ക​​​​ര്‍​ന്നു. തീ​​​​യും പു​​​​ക​​​​യും ക​​​​ണ്ട് വീ​​​​ട്ടു​​​​കാ​​​​ര്‍ വി​​​​വ​​​​രം ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ര്‍ പോ​​​​ലീ​​​​സി​​​​ലും അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​ന​​​​യെ​​​​യും അ​​​​റി​​​​യി​​​​ച്ചു. ഇ​​​​വ​​​​ര്‍ എ​​​​ത്തി തീ ​​​​അ​​​​ണ​​​​യ്ക്കു​​​​മ്പോ​​​​ഴാ​​​​ണ് സ​​​​മീ​​​​പ​​​​ത്ത് പൊ​​​​ള്ള​​​​ലേ​​​​റ്റ നി​​​​ല​​​​യി​​​​ല്‍ ചെ​​​​ല്ല​​​​പ്പ​​​​നെ ക​​​​ണ്ട​​​​ത്.

95 ശ​​​​ത​​​​മാ​​​​നം പൊ​​​​ള്ള​​​​ലേ​​​​റ്റ ഇ​​​​യാ​​​​ളെ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നി​​​​ടെ വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഡോ​​​​ക്ട​​​​റു​​​​ടെ വീ​​​​ട്ടു​​​​ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന ചെ​​​​ല്ല​​​​പ്പ​​​​നെ ഒ​​​​രു മാ​​​​സം മു​​​​മ്പ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​രു​​​​ന്നു. മാ​​​​ന​​​​സി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​നേ​​​​രി​​​​ടു​​​​ന്ന​​​​യാ​​​​ളാ​​​​ണെ​​​​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ള്‍ പോ​​​​ലീ​​​​സി​​​​ന് മൊ​​​​ഴി ന​​​​ല്‍​കി.

ഭാ​​​​ര്യ: ​​​​ര​​​​മ. മ​​​​ക്ക​​​​ള്‍: മോ​​​​ളി, ഷാ​​​​ജി. മ​​​​രു​​​​മ​​​​ക​​​​ന്‍: വി​​​​ജ​​​​യ​​​​ന്‍. സം​​​​സ്‌​​​​കാ​​​​രം ഇ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​രം മൂ​​​​ന്നി​​​​ന് ചെ​​​​ങ്ങ​​​​ളം എ​​​​സ്എ​​​​ന്‍​ഡി​​​​പി ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ല്‍.

National

റ​ബ​ർ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ റ​ബ​ർ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബേ​സ്മെ​ന്‍റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മെ​ഷീ​നി​ൽ ഉ​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നിഗമനം. ര​ണ്ട് സ്ത്രീ​ക​ളും മൂ​ന്ന് പു​രു​ഷ​ന്മാ​രു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പു​ക നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഫാ​ക്ട​റി​യു​ടെ ഒ​ന്നാം നി​ല​യി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തെ ഗ്ലാ​സ് പാ​ന​ലു​ക​ൾ ത​ക​ർ​ത്താ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്.

പ​രി​ക്കേ​റ്റ അ​ഞ്ചു പേ​രെ​യും ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​തി​ൽ ഗ്ലാ​സ് ത​ട്ടി ഒ​രാ​ളു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​ങ്കി​ലും പ​രി​ക്കേ​റ്റ എ​ല്ലാ​വ​രു​ടെ​യും നി​ല തൃ​പ്തി​ക​ര​മാ​ണ്.

തൊ​ഴി​ലാ​ളി​ക​ളും പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

National

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ന്നു, മൃ​ത​ദേ​ഹം ക​ത്തി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ചു ന​ശി​പ്പി​ച്ചു. സിം​ദേ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ശി​വ സാ​ഹു(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മാ​ർ​ച്ച് 11 ന് ​സിം​ദേ​ഗ​യ്ക്ക് സ​മീ​പ​മു​ള്ള ജ​ൽ​ദേ​ഗ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തി​ക്ര വ​ന​ത്തി​ൽ നി​ന്നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​ക​ളി​ൽ ഒ​രാ​ളു​മാ​യി സാ​ഹു​വി​ന്‍റെ ഭാ​ര്യ​യ്ക്ക് സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ശി​വ സാ​ഹു നാ​ളു​ക​ളാ​യി ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞ പ്ര​തി കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്തു​വെ​ന്ന് സിം​ദേ​ഗ സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബൈ​ജു ഒ​റാ​വോ​ൺ പ​റ​ഞ്ഞു.

മാ​ർ​ച്ച് 10 ന്, ​മൂ​വ​രും സാ​ഹു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ജാ​ർ​ഖ​ണ്ഡി​ലെ വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​ച്ച് ക​യ​റു​കൊ​ണ്ട് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്, തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​താ​യി എ​സ്ഡി​പി​ഒ പ​റ​ഞ്ഞു.

സ​ഞ്ജ​യ് കെ​ർ​കെ​ട്ട (38), ബു​ധു ലോ​ഹ്ര (38), കി​ഷോ​ർ കെ​ർ​കെ​ട്ട (35) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. പ്ര​തി​ക​ൾ മൂ​ന്നു​പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ അ​യ​ച്ചു.

National

ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; പ​ത്തു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

വി​ജ​യ​വാ​ഡ: ടി​പ്പ​ർ ലോ​റി​യും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്തു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ ആ​റി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് പാ​മു​രു​വി​ലേ​ക്ക് പോ​യ ബ​സ് മാ​ർ​ക്കാ​പു​ര​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് മ​ണ്ണ് ക​യ​റ്റി​വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. ഹ​രി​കൃ​ഷ്ണ ട്രാ​വ​ൽ​സി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും പ​ത്തു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വി​ട്ടു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

International

ഇറാൻ ഡ്രോൺ ആക്രമണം; കുവൈറ്റ് വിമാനത്താവളത്തിൽ തീപിടിത്തം

ടെഹ്റാൻ: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്‍റെ ഡ്രോൺ ആക്രമണം. തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്നു കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

അടിയന്തര നടപടികൾ ഉടൻ തന്നെ സ്വീകരിച്ചതായും അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ പലയിടത്തും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു.

 

National

ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​രേ​ഗാ​വി​ൽ ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. 24 നി​ല​ക​ളു​ള്ള ഫ്ലാ​റ്റി​ന്‍റെ ആ​റാം നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​ന്ദു ത​ർ​ക്കേ​ശ്വ​ർ സിം​ഗ് (72) ആ​ണ് മ​രി​ച്ച​ത്. വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഇ​ന്ദു​വി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​ത്രി 11:30 ഓ​ടെ​യാ​ണ് തീ ​അ​ണ​ച്ച​തെ​ന്നും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

പ​ലിശ​ക്കാ​രി​യു​ടെ ഭീ​ഷ​ണി; വീ​ട്ട​മ്മ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

തൃ​ശൂ‍​ർ: ഗു​രു​വാ​യൂ​രി​ൽ പ​ലി​ശ​ക്കാ​രി​യു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വീ​ട്ട​മ്മ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. ഇ​രി​ങ്ങ​പ്പു​റം പു​തു​വീ​ട്ടി​ൽ ജു​മൈ​ല (50) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​നു പു​റ​കി​ലെ പ​റ​മ്പി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​ലി​ശ​യ്ക്ക് പ​ണം വാ​ങ്ങി​യ ആ​ബി​ദ​യി​ൽ നി​ന്ന് ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ജു​മൈ​ല പ​റ​യു​ന്ന ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഒ​രു വ​ർ​ഷം മു​മ്പ് ജു​മൈ​ല ആ​ബി​ദ​യി​ൽ നി​ന്ന് പ​ലി​ശ​ക്ക് അ​മ്പ​തി​നാ​യി​രം രൂ​പ വാ​ങ്ങി​യി​രു​ന്ന​താ​യി മ​ക​ൻ ഷി​നാ​സ് പ​റ​ഞ്ഞു. പ​ലി​ശ​യി​ന​ത്തി​ൽ മാ​ത്ര​മാ​യി മാ​സം 10,000 രൂ​പ വീ​തം എ​ട്ടു മാ​സ​ത്തോ​ളം ന​ൽ​കി​യെ​ങ്കി​ലും ര​ണ്ടു​മാ​സ​ത്തോ​ളം പ​ണം ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്ന് പ​ലി​ശ​ക്കാ​രി​യാ​യ ആ​ബി​ദ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി കു​റി​പ്പെ​ഴു​തി വ​ച്ച ശേ​ഷ​മാ​ണ് ജു​മൈ​ല ജീ​വ​നൊ​ടു​ക്കി​യ​ത്.

Kerala

വയനാട്ടിൽ കാറിനു തീകൊളുത്തി വ്യാപാരി മരിച്ചു, കുടുംബാംഗങ്ങള്‍ക്കു പൊള്ളലേറ്റു

മാനന്തവാടി: വയനാട് മാനന്തവാടി എരുമത്തെരുവില്‍ കാറില്‍ ഇരുന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.

കാറില്‍ ഉണ്ടായിരുന്ന ഭാര്യ നജ്മുന്നിസ (37), മകള്‍ ആയിഷ (രണ്ട്) എന്നിവര്‍ക്കു പൊള്ളലേറ്റു. മക്കളായ നിബ്രാന്‍ (14), നിസാന്‍ (ഒമ്പത്) എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീര്‍ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്‍റെ ഉടമയുടെ വീടിന്‍റെ ഗേറ്റിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടാണ് സജീര്‍ ദേഹത്ത് പട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കാറിനു തീപിടിച്ചത് കണ്ട പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഗ്നി-രക്ഷാസേന എത്തിയാണ് നജ്മുന്നിസയെയും കുട്ടികളെയും രക്ഷിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീറിന്‍റെ മരണം സ്ഥിരീകരിച്ചത്.

കാര്‍ പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിനു മുമ്പ് സജീര്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. കെട്ടിടം ഉടമയാണ് മരണത്തിന് ഉത്തരവാദിയെന്ന് വീഡിയോയില്‍ പറയുന്നു. മറ്റൊരാള്‍ക്കെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ട്. പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.

District News

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

ക​ള​മ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ ലു​ലു​മാ​ളി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്ന് ക​ള​മ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ലാ​ണ് തീ​പി​ടി​ച്ച​ത്. കാ​റി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​പ്പ​ള്ളി ടോ​ൾ സ്വ​ദേ​ശി ശ്രീ​കു​മാ​ർ വാ​ഹ​ന​ത്തി​നു മു​ൻ​വ​ശ​ത്ത് നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് വാ​ഹ​നം വ​ഴി​യി​ൽ ഒ​തു​ക്കി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​നം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഏ​ലൂ​ർ, തൃ​ക്കാ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ആ​ണ് തീ​യ​ണ​ച്ച​ത്.ച്ചു

District News

വീ​ടി​ന് തീപി​ടി​ച്ചു;​ വ​ഴി​യാ​ത്ര​ക്കാ​രന്‍റെ ഇ​ട​പെ​ട​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാക്കി

ച​വ​റ : വ​യോ​ധി​ക ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന വീ​ടി​ന് തീ​പി​ടി​ച്ചു. വ​ഴി​യാ​ത്ര​ക്കാ​രന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് വ​ട​ക്കും​ഭാ​ഗം പാ​റ​ശേ​രി മു​ക്കി​ൽ താ​മ​സി​ക്കു​ന്ന ക​ർ​മ​ലി​യു​ടെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.30 തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​തു​വ​ഴി വ​രി​ക​യാ​യി​രു​ന്ന മാ​ലി ഭാ​ഗം ജെ​ൻ​സി ഭ​വ​ന​ത്തി​ൽ ജ​സ്റ്റിന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.വ​യോ​ധി​ക​യു​ടെ​യും ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രു​ടെ​യും നി​ല​വി​ളി കേ​ട്ടാ​ണ് ജ​സ്റ്റി​ൻ ഓ​ടി ചെ​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ ജ​സ്റ്റി​ൻ ഫ​യ​ർ​ഫോ​ഴ്സി​ലും കെ​എ​സ്ഇ​ബി​യി​ലും വി​വ​രം അ​റി​യി​ച്ചു. മി​നി​റ്റു​ക​ൾ​ക്ക​കം ച​വ​റ​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. ച​വ​റ​യി​ൽ നി​ന്നും ര​ണ്ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​നി​ടെ വൈ​ദ്യു​ത ബ​ന്ധം വി​ഛേദി​ക്കു​ക​യും ചെയ്തു.​അ​ടു​ക്ക​ള ഭാ​ഗ​ത്ത് നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​ടു​ക്ക​ള​യി​ൽ നി​ന്നും സ​മീ​പ​ത്തെ മു​റി​യി​ൽ പ​ട​രു​ക​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ക​ട്ടി​ൽ, വ​സ്ത്ര​ങ്ങ​ൾ, ക​ട്ടി​ള, ജ​ന​ൽ പാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു.

ര​ണ്ടു മു​റി​ക​ളി​ടെ ജ​ന​ൽ ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സു​മെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തീ ​മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നു പി​ടി​ക്കാ​തി​രി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സിന്‍റെ ശ്ര​മം കൊ​ണ്ട് സാ​ധി​ച്ചു.

 

 

Kerala

ര​ണ്ടാ​ന​ച്ഛ​ൻ വീ​ടി​ന് തീ​കൊ​ളു​ത്തി; സ​ഹോ​ദ​രി​യെ 15 വ​യ​സു​കാ​ര​ൻ ര​ക്ഷി​ച്ച​ത് സ​ഹാ​സി​ക​മാ​യി

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ര​ണ്ടാ​ന​ച്ഛ​ൻ തീ​കൊ​ളു​ത്തി​യ വീ​ട്ടി​ൽ നി​ന്നും സ​ഹോ​ദ​രി​യെ 15 വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​ൻ ര​ക്ഷി​ച്ച​ത് സാ​ഹ​സി​ക​മാ​യി.

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട ശേ​ഷം ര​ണ്ടാ​ന​ച്ഛ​നാ​യ വ​ട​ശേ​രി​ക്ക​ര അ​രീ​ക്ക​ക്കാ​വ് സ്വ​ദേ​ശി തെ​ങ്ങും​പ​ള്ളി​യി​ല്‍ സി​ജു​പ്ര​സാ​ദ് ആ​ണ് വീ​ടി​ന് തീ​യി​ട്ട​ത്.

ആ​ളി​പ്പ​ട​ര്‍​ന്ന തീ​യ്ക്കു​ള്ളി​ല്‍ നി​ന്ന് അ​നു​ജ​ത്തി​യെ വ​ലി​ച്ചെ​ടു​ത്ത് വീ​ടി​ന്‍റെ ക​ഴു​ക്കോ​ലി​ല്‍ തൂ​ങ്ങി ഓ​ട് പൊ​ളി​ച്ചാ​ണ് സ​ഹോ​ദ​ര​ന്‍ പു​റ​ത്തി​റ​ക്കി​യ​ത്. പൊ​ള്ള​ലേ​റ്റെ​ങ്കി​ലും കു​ട്ടി അ​മ്മ​യെ​യും മു​ക​ളി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റാ​ന്‍ നോ​ക്കി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പൊ​ള്ള​ലേ​റ്റ അ​മ്മ​യെ നാ​ട്ടു​കാ​രാ​ണ് ക​ത​ക് ത​ക​ര്‍​ത്ത് പു​റ​ത്തി​റ​ക്കി​യ​ത്.

ടി.​കെ.​സി​ജു​പ്ര​സാ​ദ് (43) ആ​ണ് ഭാ​ര്യ ര​ജ​നി (40), മ​ക​ന്‍ പ്ര​വീ​ണ്‍ (15), ഇ​ള​യ മ​ക​ള്‍ എ​ന്നി​വ​രെ മു​റി​ക്കു​ള്ളി​ലി​ട്ട് പൂ​ട്ടി​യ​ശേ​ഷം തീ​പ്പ​ന്ത​മെ​റി​ഞ്ഞ് ക​ത്തി​ച്ച​ത്. കോ​ന്നി പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്തു.

പൊ​ള്ള​ലേ​റ്റ ര​ജ​നി​യും മ​ക​നും കോ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി​ക്ക് പ​രി​ക്കി​ല്ല. വ​ക​യാ​ര്‍ കൊ​ല്ല​ന്‍​പ​ടി ക​ന​ക​മം​ഗ​ല​ത്ത് ഇ​വ​ര്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​മ്പ​ലം ക​ട​മ്പാ​ട്ട്കോ​ണ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.

ബോ​ണ​റ്റി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തോ​ടെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി. പി​ന്നാ​ലെ കാ​റി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ നാ​ലു​പേ​രു​ണ്ടാ​യി​രു​ന്നു.

നാ​വാ​യി​കു​ള​ത്തു​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

National

വീടിനു തീ പിടിച്ച് ആറുപേർ മരിച്ചു

ഷിംല: ഹിമാചൽപ്രദേശിലെ ഷിംലയിൽ ചൂ​​​​ള​​​​യി​​​​ൽ​​​​നി​​​​ന്ന് തീ​​​​പ​​​​ട​​​​ർ​​​​ന്ന് ഒ​​​​രു വീ​​​​ട്ടി​​​​ലെ മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു​​​​ പേ​​​​ർ വെ​​​​ന്തു​​​​മ​​​​രി​​​​ച്ചു. സി​​​​ർ​​​​മോ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ നൗ​​​​രാ​​​​ധ​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വം. വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഹ​​​​ട്ടി ഗോ​​​​ത്ര​​​​ത്തി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക മ​​​​ഹോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​യെ​​​​ത്തി​​​​യ​​​​വ​​​​രും വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. ഇവ തിരിച്ചറിയാണ് പ്രയാസമാണെന്നും അധികൃതർ അറിയിച്ചു.

Kerala

പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ച്ചു; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. കൊ​ല്ലം മു​ഖ​ത്ത​ല ന​ടു​വി​ലേ​ക്ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​വ​നാ​ട് ക​ന്നി​മേ​ൽ​ച്ചേ​രി സ്വ​ദേ​ശി ദ​യാ​നി​ധി (55) ആ​ണ് മ​രി​ച്ച​ത്.

കാ​ടു​പി​ടി​ച്ച് കി​ട​ന്ന പ​റ​മ്പി​ൽ തീ​യി​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ദ​യാ​നി​ധി. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്നു. തീ ​നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ദ​യാ​നി​ധി ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ വ​യോ​ധി​ക​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

തീ​പി​ടി​ത്തം; സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ന​ട​പ​ടി​യു​മാ​യി തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ മു​ൻ​സി​പ്പാ​ലി​റ്റി ബി​ൽ​ഡിം​ഗ് നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഏ​ഴു ദി​വ​സ​ത്തി​ന​കം പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

തീ​പി​ടി​ത്ത​ത്തി​ൽ 500ലേ​റെ ബൈ​ക്കു​ക​ളാ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം ഗേ​റ്റി​ലു​ള്ള ബൈ​ക്ക് പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ തീ ​പി​ടി​ച്ച​ത്.

Kerala

തൃ​ശൂ​ർ റെ​യി​ൽ​വേ പാ​ർ​ക്കിം​ഗി​ൽ വ​ൻ തീ​പി​ടി​ത്തം

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷന്‍റെ പിൻവശത്തെ ബൈക്ക് പാർക്കിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. നിരവധി ബൈക്കുകൾ കത്തിനശിച്ചു. ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം.

റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ കറുത്ത കട്ടിപ്പുക മുകളിലേക്ക് ഉയർന്നത് കിലോമീറ്റർ ദൂരെ വരെ കണ്ടിരുന്നു. തൃശൂരിനുപുറമേ ജില്ലയിലെ മറ്റു സ്ഥലങ്ങളിൽനിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.

റെയിൽവേ സ്റ്റേഷന്‍റെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള വലിയ മരത്തിനും തീ പിടിച്ചു. റെയിൽവേ സ്റ്റേഷന്‍റെ പിൻവശത്തെ വഴിയിലൂടെയുള്ള ഗതാഗതം ഫയർഫോഴ്സും പോലീസും നിരോധിച്ചിട്ടുണ്ട്.

കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തി പടരാതിരിക്കാനുള്ള തീവ്രശ്രമവും ഫയർഫോഴ്സ് നടത്തുന്നുണ്ട്. ഇതുവരെയും ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഈ ഭാഗത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളെല്ലാം ഫയർഫോഴ്സ് നീക്കം ചെയ്തു.

ഇരുമ്പ് ഷീറ്റ് മേഞ്ഞ മേൽക്കൂരയുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രമാണ് കത്തിനശിച്ചത്. ഇതിനു മുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്നത് ദുഷ്കരമായിരുന്നു. തുടർന്ന് വശങ്ങളിലൂടെയും വെന്‍റിലേഷനിലൂടെയും വെള്ളം അകത്തേക്ക് പമ്പ് ചെയ്താണ് തീയണക്കാൻ ഫയർഫോഴ്സ് ശ്രമിച്ചത്. തീപിടുത്തത്തിൽ തീ ഗോളങ്ങൾ മുകളിലേക്ക് ഉയർന്ന കാഴ്ചകളും ദൃശ്യമായിരുന്നു.

പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാൽ കാലത്ത് ജാഗ്രതയിലാണ് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത്. സമീപകാലത്ത് തൃശൂരിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിത്. സമീപത്തെയും സംഭവസ്ഥലത്തെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

റെയിൽവേ ട്രാക്കിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായതെങ്കിലും ട്രാക്കിലേക്ക് പടർന്നിട്ടില്ല. ഈ ഭാഗത്തെ വീടുകളിലെ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി.

പാർക്കിംഗ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. അഞ്ഞൂറോളം ബൈക്കുകൾ ഷെഡിലുണ്ടായിരുന്നു. ഷെഡിലുണ്ടായിരുന്ന എല്ലാ ബൈക്കുകളും കത്തിയതായാണ് പ്രാഥമിക നിഗമനം.

ആറരയോടെയാണ് പുക ഉയർന്നത്. ആദ്യം രണ്ട് ബൈക്കുകളാണ് കത്തിയത്. പിന്നീട് തീ പടർന്നു പിടിക്കുകയായിരുന്നു. റെയിൽവേ ലൈനിന്‍റെ മുകളിൽനിന്ന് ബൈക്കിലേക്ക് തീ വീണതാണ് തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നത്. ഷീറ്റിട്ട് മൂടിയിരുന്ന ബൈക്കിന്റെ മുകളിലേക്കാണ് തീ വീണതെന്ന് ബൈക്ക് പാർക്കിംഗ് ഏരിയയിൽ ടിക്കറ്റ് നൽകിയിരുന്ന ജീവനക്കാരി മല്ലിക പറയുന്നു.

പെട്ടെന്ന് പുക ഉയർന്നു. ഞാൻ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. അതുവഴിപോയ യാത്രക്കാരെ സഹായത്തിനു വിളിച്ചു. അപ്പോഴേക്കും ബൈക്കിന്‍റെ ടാങ്ക് പൊട്ടി. തീ പടർന്നതോടെ ഞാൻ പുറത്തേക്ക് ഓടി. അഞ്ഞൂറോളം വണ്ടികൾ ഉണ്ടായിരുന്നു. ഞായറാഴ്ച ആയതിനാലാണ് വണ്ടികൾ കുറവ്. അല്ലെങ്കിൽ ആയിരത്തോളം വണ്ടികൾ ഉണ്ടാകും’–പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരിയായ മല്ലിക മാധ്യമങ്ങളോട് പറഞ്ഞു.

സ്കൂട്ടർ പാർക്ക് ചെയ്തശേഷം ടിക്കറ്റ് എടുക്കാൻ പോയതാണ്. അപ്പോഴാണ് തീ പിടിച്ചത്. ബൈക്ക് എടുക്കാൻ ചെന്നപ്പോഴേക്കും തീ ആളിപ്പടർന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു.

Kerala

ആ​ക്രി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌​ടം

കൊ​ച്ചി: ആ​ലു​വ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്രി​ക്ക​ട​യി​ലു​ണ്ട‌ാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്‌​ടം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

സ​മീ​പ​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന മാ​ലി​ന്യ​ത്തി​ൽ നി​ന്നും ആ​ക്രി​ക്ക​ട​യി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തീ​പി​ടി​ച്ച​പ്പോ​ൾ ത​ന്നെ നാ​ട്ടു​കാ​ർ അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കാ​റ്റ് വീ​ശി​യ​തോ​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​റു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

 

District News

കാ​ട്ടാ​ന​ക്കൂ​ട്ട​ം കൃ​ഷി​ ന​ശിപ്പിച്ചു

നാ​ദാ​പു​രം: വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ മ​ല​യ​ങ്ങാ​ട് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി. വ്യാ​പ​കമായി കൃ​ഷി നാ​ശിപ്പിച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ക​ണ്ണ​വം വ​നമേ​ഖ​ല​യോ​ട് ചേ​ര്‍​ന്നുകി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് മ​ല​യ​ങ്ങാ​ട്. എ​ഴു​ക്കു​ന്നേ​ല്‍ ബാ​ബു, ജ​യിം​സ്, വാ​ഴ​യി​ല്‍ അ​മ്മ​ദ് എ​ന്നി​വ​രു​ടെ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.

ബാ​ബു​വി​ന്‍റെ റ​ബ്ബ​ര്‍ മ​ര​ങ്ങ​ള്‍, വാ​ഴ​ക​ള്‍, തെ​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ പി​ഴു​തെ​റി​ഞ്ഞും ച​വി​ട്ടി​യും ന​ശി​പ്പി​ച്ചു. ജ​യിം​സ്, അ​മ്മ​ദ് എ​ന്നി​വ​രു​ടെ തെ​ങ്ങു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. കു​ട്ടി ആ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​റ് ആ​ന​ക​ള്‍ ര​ണ്ട് ദി​വ​സ​മാ​യി മ​ല​യ​ങ്ങാ​ടും പ​രി​സ​ര​ത്തെ കൃ​ഷി ഭൂ​മി​ക​ളി​ല്‍ നാ​ശം വി​ത​യ്ക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ക​ണ്ണ​വം വ​നാ​തി​ര്‍​ത്തി​യി​ല്‍ ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​ന​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. വ​നമേ​ഖ​ല​യി​ല്‍ ഫെ​ന്‍​സിം​ഗ് ലൈ​നു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം ഉ​ണ്ടെ​ങ്കി​ലും വ​നംവ​കു​പ്പ് ചെ​വി​ക്കൊ​ള്ളാ​റി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് വി​ല​ങ്ങാ​ട് സെ​ക്‌ഷ​ന്‍ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Kerala

ബ്രോ​ഡ്‌​വേ​യി​ൽ ക​ത്തി​ന​ശി​ച്ച​ത് 12 ക​ട​ക​ൾ; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 12 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. ഫാ​ൻ​സി, ക​ളി​പ്പാ​ട്ട ക​ട​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ലയിരുത്തൽ.

ബ്രോ​ഡ്‌​വേ​യി​ലു​ള്ള സി​റ്റി ബ​സാ​ർ എ​ന്ന ക​ട​യി​ലാ​ണ് ആദ്യം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ശു​ചീക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ക​ണ്ട​ത്ത്. ഇ​യാ​ൾ ഉ​ട​ൻ ത​ന്നെ വി​വ​രം അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ 12 യൂ​ണി​റ്റു​ക​ൾ എ​ത്തി ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടി​വി​ലാ​ണ് തീ ​അ​ണ​യ്ക്കാ​ൻ സാ​ധി​ച്ച​ത്. സി​റ്റി ബ​സാ​റി​നു സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ​നി​ന്നു​മാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പേരൂർക്കട വഴയില റോഡിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ഓർഡിനറി ബസിലാണ് തീപിടിച്ചത്.

വഴയിലയിലെ പള്ളിക്ക് സമീപമെത്തിയപ്പോഴാണ് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടത്. ഗിയർ ലിവറിന്‍റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. അപകട സമയത്ത് മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ‌

പുക കണ്ടതോടെ ബസ് റോഡിന് അരികിലായി നിർത്തി ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഒപ്പം ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അടുത്ത് നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് ജീവനക്കാർ തീയണയ്ക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; സി​പി​എം നേ​താ​വും കു​ടും​ബ​വും അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ആ​ല​പ്പു​ഴ: സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം സി.​ബി.​ച​ന്ദ്ര​ബാ​ബു​വും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ക​ത്തി​ന​ശി​ച്ചു. വ്യാ​ഴാ​ഴ്‌​ച രാ​ത്രി​യി​ൽ എ​ര​മ​ല്ലൂ​ർ ക​ണ്ണു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കാ​റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് പി​ന്നാ​ലെ പോ​യ വാ​ഹ​ന​യാ​ത്രി​ക​ർ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തു​ക​യാ​യി​രു​ന്നു. സി.​ബി.​ച​ന്ദ്ര​ബാ​ബു​വും കു​ടും​ബ​വും പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ കാ​ർ അ​ഗ്നി​ക്കി​ര​യാ​യി.

ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

 

 

Kerala

കാ​റി​നു തീ​പി​ടി​ച്ചു; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: കാ​റി​നു തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ടൂ​ർ വേ​ലി​ക്കാ​ട് റോ​ഡി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ഈ ​കാ​റി​ൽ വ​ന്ന​യാ​ൾ സ​മീ​പ​ത്തു​ള്ള പ​മ്പി​ൽ നി​ന്ന് പെ​ട്രോ​ൾ വാ​ങ്ങി​യെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

നാ‌​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയ​ത്.

കാ​ർ മു​ണ്ടൂ​ർ വേ​ലി​ക്കാ​ട് സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി.

Kerala

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ബ​സി​ന് തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

ക​ണ്ണൂ​ർ : ഇ​രി​ട്ടി മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു. വി​രാ​ജ്പേ​ട്ട​യി​ൽ​നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.

തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട സ​മ​യ​ത്ത് ഡ്രൈ​വ​റും സ​ഹാ​യി​യും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തീ​പി​ടി​ച്ച​തോ​ടെ ഇ​രു​വ​രും പു​റ​ത്തി​റ​ങ്ങി.

പി​ന്നാ​ലെ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഇ​രി​ട്ടി​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു.

Kerala

പു​തു​പു​ത്ത​ൻ ഥാ​ർ ക​ത്തി​ന​ശി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

പാ​ല​ക്കാ​ട്: മൂ​ന്നു ദി​വ​സം മു​മ്പ് നി​ര​ത്തി​ലി​റ​ക്കി​യ ഥാ​ർ ജീ​പ്പ് ഓ​ട്ട​ത്തി​നി​ടെ ക​ത്തി​ന​ശി​ച്ചു. കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 നാ​യി​രു​ന്നു സം​ഭ​വം.

മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി പു​തി​യ ഥാ​ർ വാ​ങ്ങി​യ​ത്. തീ​പി​ടി​ച്ച സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രും ചാ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

International

പാ​ക്-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; അ​ഞ്ച്പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: പാ​ക്കി​സ്ഥാ​ൻ-​അ​ഫ്ഗാ​നി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ. അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ട്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ക്കി​സ്ഥാ​നി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

തെ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ണ്ഡ​ഹാ​ർ പ്ര​വി​ശ്യ​യി​ലെ സ്പി​ൻ ബോ​ൾ​ഡ​ക്കി​ന​ടു​ത്തു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് മ​രി​ച്ച​വ​രി​ൽ മൂ​ന്ന് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് സ്പി​ൻ ബോ​ൾ​ഡ​ക് ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ മേ​ധാ​വി അ​ലി മു​ഹ​മ്മ​ദ് ഹ​ഖ്മ​ൽ പ​റ​ഞ്ഞു.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സ്പി​ന്‍ ബോ​ള്‍​ഡ​ക്കി​ല്‍ നി​ന്ന് ആ​ളു​ക​ൾ പ​ലാ​യ​നം ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് ഏ​റ്റു​മു​ട്ട​ലി​ന് തു​ട​ക്ക​മി​ട്ട​തി​ന് ഇ​രു​പ​ക്ഷ​വും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി.

അ​ഫ്ഗാ​ൻ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ലും ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലും ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പാ​ക്കി​സ്ഥാ​ൻ പോ​ലീ​സും പാ​കി​സ്ഥാ​ൻ ന​ഗ​ര​മാ​യ ചാ​മ​നി​ലെ ആ​ശു​പ​ത്രി ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ഹ​മ്മ​ദ് അ​വാ​യി​സും പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ വ​രെ ഏ​റ്റു​മു​ട്ട​ൽ നീ​ണ്ടു​നി​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ഒ​ക്ടോ​ബ​ർ മു​ത​ൽ ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ കു​റ്റ​പ്പെ​ടു​ത്തി​യ താ​ലി​ബാ​ൻ സ​ർ​ക്കാ​ർ, പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു.

 

National

ബസിനു തീപിടിച്ച് മൂന്നു പേർക്കു ദാരുണാന്ത്യം

ബ​​​​ൽ​​റാം​​​​പു​​​​ർ: ട്ര​​​​ക്കി​​​​ലി​​​​ച്ചു നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട ബ​​​​സി​​​​ന്‍റെ ഇ​​​​ന്ധ​​​​ന​​​​ടാ​​​​ങ്കി​​​​നു തീ​​​​പി​​​​ടി​​​ച്ച് മൂ​​​​ന്നു യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ദാ​​​​രു​​​​ണാ​​​​ന്ത്യം.

ബ​​​​ൽ​​റാം​​​​പു​​​​ർ-​​​​ഗോ​​​​ണ്ട റോ​​​​ഡി​​​​ൽ ഫു​​​​ൽ​​​​വാ​​​​രി​​​​യ ബൈ​​​​പാ​​​​സി​​​​ൽ ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് ര​​​​ണ്ടി​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

ഓ​​​​വ​​​​ർ​​​​ബ്രി​​​​ഡ്ജി​​​​ലൂ​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടു വ​​​​ന്ന ട്ര​​​​ക്ക് ബ​​​​സി​​​​ലി​​​​ടി​​​​ച്ച​​​​ശേ​​​​ഷം വൈ​​​​ദ്യു​​​​തി പോ​​​​സ്റ്റി​​​​ലി​​​​ടി​​​​ച്ചു മ​​​​റി​​​​ഞ്ഞ ബ​​​​സ് ഉ​​​​ഗ്ര​​​​സ്ഫോ​​​​ട​​​​ന​​​​ത്തോ​​​​ടെ ക​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ സോ​​​​നൗ​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു ഡൽ​​​​ഹി​​​​ക്കു​​​​ വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബ​​​​സ്. പ​​​​രി​​​​ക്കേ​​​​റ്റ പ​​​​ത്തു​​​​പേ​​​​രി​​​​ൽ ആ​​​​റു​​ പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

National

ട്രക്കിലിടിച്ച ബസിനു തീപിടിച്ച് മൂന്നു പേർക്കു ദാരുണാന്ത്യം

ബ​​​​ൽ​​റാം​​​​പു​​​​ർ: ട്ര​​​​ക്കി​​​​ലി​​​​ച്ചു നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട ബ​​​​സി​​​​ന്‍റെ ഇ​​​​ന്ധ​​​​ന​​​​ടാ​​​​ങ്കി​​​​നു തീ​​​​പി​​​​ടി​​​ച്ച് മൂ​​​​ന്നു യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ദാ​​​​രു​​​​ണാ​​​​ന്ത്യം.

ബ​​​​ൽ​​റാം​​​​പു​​​​ർ-​​​​ഗോ​​​​ണ്ട റോ​​​​ഡി​​​​ൽ ഫു​​​​ൽ​​​​വാ​​​​രി​​​​യ ബൈ​​​​പാ​​​​സി​​​​ൽ ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് ര​​​​ണ്ടി​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

ഓ​​​​വ​​​​ർ​​​​ബ്രി​​​​ഡ്ജി​​​​ലൂ​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടു വ​​​​ന്ന ട്ര​​​​ക്ക് ബ​​​​സി​​​​ലി​​​​ടി​​​​ച്ച​​​​ശേ​​​​ഷം വൈ​​​​ദ്യു​​​​തി പോ​​​​സ്റ്റി​​​​ലി​​​​ടി​​​​ച്ചു മ​​​​റി​​​​ഞ്ഞ ബ​​​​സ് ഉ​​​​ഗ്ര​​​​സ്ഫോ​​​​ട​​​​ന​​​​ത്തോ​​​​ടെ ക​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ സോ​​​​നൗ​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു ഡൽ​​​​ഹി​​​​ക്കു​​​​ വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബ​​​​സ്. പ​​​​രി​​​​ക്കേ​​​​റ്റ പ​​​​ത്തു​​​​പേ​​​​രി​​​​ൽ ആ​​​​റു​​ പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ശ​ബ​രി​മ​ല പാ​ത​യി​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

പ​മ്പ​യി​ൽ​നി​ന്ന് നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി വ​ന്ന ബ​സി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ട​യ​ർ​പൊ​ട്ടി​യാ​ണ് തീ​പി​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

District News

തീ​പി​ടിത്തം

മാ​ള: മാ​ള​യി​ൽ പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ഓ​ഫീ​സി​ന​ക​ത്തെ നി​ര​വ​ധി ഫ​യ​ലു​ക​ളും രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ചു. ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്നലെ വെ​ളു​പ്പി​ന് ഉ​ണ്ടാ​യ തീ​പി​ടിത്തം ഇ​തു​വ​ഴി ന​ട​ക്കാ​നി​റ​ങ്ങി​യ​വ​ർ ക​ണ്ടു​വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ മാ​ള അ​ഗ്നി​ര​ക്ഷാ​സേ​ന​യും കൊ​ടു​ങ്ങ​ലൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യു​മാ​യാ​ണ് തീ ​അ​ണ​ച്ച​ത്. സ​മീ​പ​ത്തെ മ​റ്റ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. മാ​ള ടൗ​ണി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പോ​സ്റ്റോ​ഫീ​സ് കെ​ട്ടി​ടം നേ​ര​ത്തെ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ജൂ​ത അ​വ​ശേ​ഷി​പ്പു​ക​ളി​ൽ ഒ​ന്നാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും സ​മീ​പ​ത്തെ മ​ര​ങ്ങ​ളി​ൽ നി​ന്നും ക​രി​യി​ല​ക​ൾ ധാ​രാ​ളം കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ വീ​ണു കി​ട​ന്നി​രു​ന്ന​തും തീ ​ആ​ളി​പ്പ​ട​രാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.​

മാ​ള ഫ​യ​ർ ഫോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ കെ. ​കെ. ഹ​നീ​ഫ്, ഫ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​യ എം.​ആ​ർ. അ​രു​ൺ, ബി. ​സു​ൽ​ഫി​ക്ക​ർ, പി. ​എ​സ്. അ​ഖി​ൽ, പ്ര​ദീ​ഷ് കു​മാ​ർ, കൊ​ടു​ങ്ങ​ല്ലൂ​രി​ലെ എ​സ്. ദീ​പു, എ.​ആ​ർ. സ​ത്യ​ൻ, കെ. ​എം. സ​ന​ൽ റോ​യ്, കെ. ​എ​സ്. അ​ജി​ത്, അ​ഹ​മ്മ​ദ് അ​ജ്മ​ൽ, അ​ഭി​ജി​ത്ത് അ​നി​ൽ എ​ന്നി​വ​ർ തീയണ യ്ക്കാൻ നേതൃത്വം നല്കി.

Kerala

നെ​ട്ടൂ​രി​ലെ എം​സി​എ​ഫി​ൽ തീ​പി​ടി​ത്തം; തീ ​അ​ണ​യ്ക്കാ​നാ​യ​ത് ഇ​ന്ന് രാ​വി​ലെ

കൊ​ച്ചി: നെ​ട്ടൂ​രി​ലെ എം​സി​എ​ഫി​ന് (അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വേ​ര്‍​തി​രി​ക്കു​ന്ന കേ​ന്ദ്രം) തീ​പി​ടി​ച്ചു. വെള്ളിയാഴ്ച അ​ർ​ധരാ​ത്രി 12.30 ഓ​ടെ​യാ​ണ് മ​ര​ട് ന​ഗ​ര​സ​ഭ 31ാം ഡി​വി​ഷ​നി​ല്‍​പ്പെ​ട്ട നെ​ട്ടൂ​രി​ല്‍ പാ​ല​ത്തി​ന് താ​ഴെ​യു​ള്ള എം​സി​എ​ഫി​ല്‍ തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​ത്.

ക​ട​വ​ന്ത്ര, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ നാ​ല് യൂ​ണി​റ്റു​ക​ള്‍ പു​ല​ര്‍​ച്ചെ​വ​രെ പ്ര​യ​ത്‌​നി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​തെ വ​ന്ന​തോ​ടെ ഒ​രു യൂ​ണി​റ്റ് പാ​ല​ത്തി​ന് മു​ക​ളി​ല്‍ നി​ന്നും വെ​ള്ളം ചീ​റ്റി​ച്ചു. ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യി അ​ണ​ച്ച് അ​ഗ്‌​നി​ര​ക്ഷാ യൂ​ണി​റ്റു​ക​ള്‍ മ​ട​ങ്ങി​യ​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് മി​നി എം​സി​എ​ഫു​ക​ളും ക​ത്തി ന​ശി​ച്ചു.

എം​സി​എ​ഫി​ന് സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ തീ​യി​ട്ട​താ​യാ​ണ് സം​ശ​യം. സം​ഭ​വ​ത്തി​ല്‍ ഇ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

Kerala

നെ​ടു​മ​ങ്ങാ​ട് സം​ഘ​ർ​ഷ​ത്തി​നി​ടെ ആം​ബു​ല​ൻ​സ് ക​ത്തി​ച്ച കേ​സ്: മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് സം​ഘ​ർ​ഷ​ത്തി​നി​ടെ ഡി​വൈ​എ​ഫ്ഐ​യു​ടെ ആം​ബു​ല​ൻ​സി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ല്‍. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​മ​ദ്, നാ​ദി​ർ​ഷാ , അ​ൽ​ത്താ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നെ​ടു​മ​ങ്ങാ​ട് എ​സ്ഡി​പി​ഐ​യും സി​പി​എ​മ്മും ത​മ്മി​ൽ ഏ​റെ നാ​ളാ​യു​ള്ള രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ എ​സ്ഡി​പി​ഐ​യു​ടെ ആം​ബു​ല​ൻ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത​തി​ന് പി​ന്നാ​ലെ ഡി​വൈ​എ​ഫ്ഐ​യു​ടെ ആം​ബു​ല​ൻ​സി​ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ തീ​യി​ടു​ക​യാ​യി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ മു​ല്ല​ശേ​രി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ദീ​പു​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ആ​ഡം​ബ​ര ബ​സി​നു തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ ര​ക്ഷ​പെ​ട്ടു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​മൃ​ദ്ധി ഹൈ​വേ​യി​ൽ 12 യാ​ത്ര​ക്കാ​രു​മാ​യി പോ​യ സ്വ​കാ​ര്യ ആ​ഡം​ബ​ര ബ​സി​ന് തീ​പി​ടി​ച്ചു. മും​ബൈ​യി​ൽ നി​ന്ന് ജ​ൽ​ന​യി​ലേ​ക്ക് പോ​യ ബ​സാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

ഹൈ​വേ​യി​ൽ നാ​ഗ്‌​പു​ർ ലെ​യി​നി​ന് സ​മീ​പം പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തീ ​ക​ണ്ട​യു​ട​ൻ ത​ന്നെ ഡ്രൈ​വ​റും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് എ​ല്ലാ​വ​രെ​യും പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

തു​ട​ർ​ന്ന് ഹൈ​വേ പൊ​ലീ​സും ടോ​ൾ പ്ലാ​സ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. തീ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

National

മും​ബൈ​യി​ൽ ഫ്ളാ​റ്റി​ന് തീ​പി​ടി​ത്തം; മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ചു. പ​ത്തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​വി മും​ബൈ​യി​ലെ വാ​ഷി സെ​ക്ട​ർ- 14 ൽ ​സ്ഥി​തി ചെ​യ്യു​ന്ന ര​ഹേ​ജ റെ​സി​ഡ​ൻ​സി ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പൂ​ജ രാ​ജ​ൻ (39), സു​ന്ദ​ർ ബാ​ല​കൃ​ഷ്ണ​ൻ (44), വേ​ദി​ക സു​ന്ദ​ർ ബാ​ല​കൃ​ഷ്ണ​ൻ (ആ​റ്), ക​മ​ല ഹി​രാ​ൽ ജെ​യി​ൻ (84) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പ​ത്താം നി​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം പി​ന്നീ​ട് മ​റ്റ് നി​ല​ക​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​സി യൂ​ണി​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. അ​ഗ്നി​ശ​മ​ന​യു​ടെ അ​ഞ്ച് ഫ​യ​ർ എ​ഞ്ചി​നു​ക​ൾ എ​ത്തി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

Kerala

മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; ജ്യേ​ഷ്ഠ​ൻ അ​നു​ജ​നെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി

കൊ​ച്ചി: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജ്യേ​ഷ്‌​ഠ​ൻ അ​നു​ജ​നെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി. ചോ​റ്റാ​നി​ക്ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മാ​ണി​ക്യ​നും മ​ണി​ക​ണ്ഠ​നും ചോ​റ്റാ​നി​ക്ക​ര അ​മ്പാ​ടി​മ​ല ചേ​പ്പു​റ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ മാ​ണി​ക്യ​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ളൊ​ഴി​ച്ച് മ​ണി​ക​ണ്ഠ​നെ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ണി​ക​ണ്ഠ​ന് 25% പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.

Kerala

ത​ളി​പ്പ​റ​മ്പ് തീ​പി​ടി​ത്തം: 50 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു; ക​ള​ക്ട​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. 50 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചെ​ന്നും തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 15 ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം പി​ന്നീ​ട് ക​ണ​ക്കാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. 100 ഓ​ളം ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് തീ ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ കോ​ടി​ക​ളു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​പി​ടി​ച്ച ഉ​ട​ൻ ത​ന്നെ ക​ട​ക​ളി​ലു​ണ്ടാ​യ​വ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കാ​നാ​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. സം​ഭ​വം ന​ട​ന്ന് 15 മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റ് എ​ത്തി​യെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ യൂ​ണി​റ്റു​ക​ളി​ലെ വെ​ള്ളം തീ​ർ​ന്ന​തും തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ന്ന് ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, മ​ട്ട​ന്നൂ​ർ, പെ​രി​ങ്ങോം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി കൂ​ടു​ത​ൽ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ എ​ത്തി. ടാ​ങ്ക​ർ ലോ​റി​ക​ളി​ലും മ​റ്റും വെ​ള്ള​മെ​ത്തി​ച്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ളി​ലേ​ക്ക് വെ​ള്ളം നി​റ​ച്ചാ​ണ് വീ​ണ്ടും തീ​യ​ണ​യ്ക്ക​ൽ തു​ട​ർ​ന്ന​തെ​ന്ന് ജി​ല്ലാ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി അ​രു​ൺ ഭാ​സ്‌​ക്ക​ർ പ​റ​ഞ്ഞു.

Kerala

പാ​ച​ക​വാ​ത​കം ചോ​ർ​ന്നു; തീ​പ​ട​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ചു

 

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഗ്യാ​സി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. മു​ട്ട​ക്കാ​ട് സ്വ​ദേ​ശി സു​നി​ത​കു​മാ​രി​യാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ അ​ടു​ക്ക​ള​യി​ൽ ചാ​യ ഇ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​കാ​ര​ണം പാ​ച​ക​വാ​ത​കം ചോ​ർ​ന്ന​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സു​നി​ത​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

വീ​ടി​ന് സ​മീ​പം ബേ​ക്ക​റി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു സു​നി​ത. വീ​ട്ടി​ൽ മ​ക്ക​ളും സു​നി​ത​യും മാ​ത്ര​മാ​ണ് താ​മ​സം. സു​നി​ത​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​ക​നും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

Kerala

അ​ടൂ​രി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന സ​ര്‍​വീ​സ് സെ​ന്‍റ​റി​നു തീ​പി​ടി​ച്ചു; വ​ന്‍ ന​ഷ്ടം

അ​ടൂ​ര്‍: കെ​പി റോ​ഡി​ല്‍ കോ​ട്ട​മു​ക​ള്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ടി​വി​എ​സ് അം​ഗീ​കൃ​ത സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ തീ ​പി​ടി​ത്തം. ഏ​ക​ദേ​ശം ഇ​രു​പ​ത്തി​യ​ഞ്ച് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ നി​ന്നു തീ ​ഉ​യ​രു​ന്ന​താ​യി ഫ​യ​ര്‍ ഫോ​ഴ്‌​സി​ന് സ​ന്ദേ​ശം ല​ഭി​ച്ച​ത്.

ഉ​ട​ന്‍​ത​ന്നെ പ​ത്ത​നം​തി​ട്ട നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി. ​വി​നോ​ദ് കു​മാ​ര്‍, സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ പ്രേ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ള്ള ആ​റം​ഗ സം​ഘം ഉ​ള്‍​പ്പെ​ടു​ന്ന യൂ​ണി​റ്റും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​സി. റെ​ജി​കു​മാ​ര്‍, സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ വി. ​എം. മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടൂ​രി​ല്‍ നി​ന്നു 11 അം​ഗ സം​ഘം ഉ​ള്‍​പ്പെ​ടു​ന്ന ര​ണ്ട് യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ലേ​ക്ക് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും വീ​ടു​ക​ളും അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ഫ്‌​ളാ​റ്റു​ക​ളും പ​ഴ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​യും ഉ​ണ്ടാ​യി​രു​ന്ന​ത് ആ​ശ​ങ്ക​പ​ര​ത്തി.

പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു സ്ഥ​ല​ത്തെ​ത്തി​യ മൂ​ന്നു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് അം​ഗീ​കൃ​ത സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ ഷ​ട്ട​ര്‍ പൊ​ളി​ച്ച് ഉ​ള്ളി​ല്‍ ക​ട​ന്ന് മൂ​ന്ന് വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഒ​രേ സ​മ​യം വെ​ള്ളം പ​മ്പ് ചെ​യ്ത് തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​ണ്‍ വേ​സ്റ്റു​ക​ളും അ​പ്‌​ഹോ​ള്‍​സ്റ്റ​റി​ക​ളും ഓ​യി​ല്‍, ഗ്രീ​സ്, പെ​ട്രോ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​ന്ധ​ന​ങ്ങ​ളും ക​ട​യ്ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത് അ​പ​ക​ട​തീ​വ്ര​ത വ​ര്‍​ധി​പ്പി​ച്ചു. പു​ല​ര്‍​ച്ചെ ആ​യി​രു​ന്നു സം​ഭ​വം എ​ന്ന​തി​നാ​ല്‍ കെ​പി റോ​ഡി​ല്‍ തി​ര​ക്ക് ഇ​ല്ലാ​തി​രു​ന്ന​ത് അ​പാ​യ​സാ​ധ്യ​ത ഒ​ഴി​വാ​ക്കി.

കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യ​തി​നാ​ല്‍ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ര്‍​ന്നി​ല്ല. സ​ര്‍​വീ​സ് സെ​ന്‍റ​റി​നു​ള്ളി​ല്‍ നി​റ​ഞ്ഞ ക​ന​ത്ത പു​ക​യും ഇ​രു​ട്ടും കാ​ര​ണം വ​ള​രെ ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ച​ത്.

Kerala

ആ​ല​പ്പു​ഴ​യി​ൽ 18കാ​രി​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള സ​ര്‍​ക്ക​ത്തി​നി​ടെ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം. ആ​ല​പ്പു​ഴ ബീ​ച്ചി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി ജോ​സ് അ​റ​സ്റ്റി​ലാ​യി.

ജോ​സി​ന് യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. രാ​ത്രി ജോ​സ് വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം വി​ളി​ച്ചു. പെ​ണ്‍​കു​ട്ടി എ​തി​ര്‍​ത്ത​തോ​ടെ തി​രി​ച്ചു​പോ​യ ഇ​യാ​ള്‍ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ല്‍ പെ​ട്രോ​ളു​മാ​യി തി​രി​കെ​യെ​ത്തി യു​വ​തി​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​ഗ​ര​റ്റ് ലൈ​റ്റ​ര്‍ ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പെ​ണ്‍​കു​ട്ടി ഓ​ടി​ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് ജോ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

പാ​ല​ക്കാ​ട് വീ​ട്ടി​ൽ പൊ​ട്ടി​ത്തെ​റി, പി​ന്നാ​ലെ തീ​പി​ടി​ത്തം; സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: പു​തു​ന​ഗ​രം മാ​ങ്ങോ​ട് വീ​ട്ടി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്ക്. പു​തു​ന​ഗ​രം മാ​ങ്ങോ​ട് സ്വ​ദേ​ശി ഷെ​രീ​ഫ് (40), സ​ഹോ​ദ​രി ഷ​ഹാ​ന (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ഷ​രീ​ഫി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

പാ​ല​ക്കാ​ട് പു​തു​ന​ഗ​രം മാ​ങ്ങോ​ട് ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. പൊ​ട്ടി​ത്തെ​റി​ക്കു പി​ന്നാ​ലെ തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പാ​ല​ക്കാ​ട് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷ​രീ​ഫി​നെ പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ വീ​ട്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. അ​തേ​സ​മ​യം, ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ തീ​യും പു​ക​യും; യാ​ത്ര​ക്കാ​ർ ചാ​ടി​ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ ബ​സി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. മാ​ള​യി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്താ​യാ​ണ് തീ​യും പു​ക​യും ഉ​ണ്ടാ​യ​ത്.

കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ലി​നും ആ​ളൂ​രി​നു​മി​ട​യി​ലാ​ണ് ബ​സി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്ന​ത്. പു​ക ക​ണ്ട​യു​ട​ൻ ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​യി​ല്ല. ബ​സി​നു തീ​പി​ടി​ച്ചെ​ന്ന് ക​രു​തി യാ​ത്ര​ക്കാ​ർ ഉ​ട​നെ ബ​സി​ൽ നി​ന്നി​റ​ങ്ങാ​ൻ തി​ര​ക്കു​കൂ​ട്ടു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ഒ​രു വാതിൽ തകരാറിലായി തു​റ​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി.

ഇ​തോ​ടെ ഭീ​തി​യി​ലാ​യ യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ വ​ശ​ങ്ങ​ളി​ലെ ജ​ന​ലു​ക​ൾ വ​ഴി പു​റ​ത്തേ​ക്ക് ചാ​ടു​ക​യും ചെ​യ്തു. എ​ങ്കി​ലും ആ​ർ​ക്കും ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​മ​റി​ഞ്ഞ് ആ​ളൂ​ർ പോ​ലീ​സും, ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.

Latest News

Corehub Up